ദിഗംബരന്റെ പൈശാചിക മുഖം മാത്രമേ എല്ലാവർക്കും അറിയുകയുള്ളു.. എല്ലു മുറിയെ പണി എടുത്താണ് അയാൾ ജീവിക്കുന്നത്.നാട്ടീന്ന് ഒരുത്തനേം പണിക്ക് കിട്ടൂല..പേടി കാരണം ഒരുത്തനും വീട്ടിലേക്കു അടുക്കില്ല
.. എല്ലാം ഒറ്റക്ക് തന്നെ ചെയ്യണം.24 മണിക്കൂറും ആഭിചാരം ചെയ്ത് ഇരുന്നാൽ ബാക്കി കാര്യങ്ങൾ ആര് നോക്കും?എണ്ണ തോണിയിൽ എണ്ണ ഒഴിക്കാൻ കൊപ്ര ഉണക്കണം.ആട്ടാൻ കൊണ്ട് പോണം.എന്ത് മാത്രം വിളക്ക് കത്തിക്കണം ഒരു ദിവസം തട്ടി മുട്ടി പോവാൻ..കരിമഷി സ്റ്റോക്ക് തീരുമ്പോൾ വാങ്ങാൻ പോണം.കുരുത്തോല വെട്ടണം.ആയില്യം നാളിൽ വീട്ടുപണി... അമാവാസിയിൽ വിശ്രമം.വീട്ടു വളപ്പിൽ കെട്ടിയ പോത്തിന് പുല്ല് അരിഞ്ഞു കൊടുക്കണം.ഭാമ കിടക്കുന്ന അക്വാറിയത്തിലെ വെള്ളം മാറ്റണം.വീട്ടിലെ ഇത്രയും പണി എടുത്തിട്ട് വിശ്രമിക്കുന്നത് എണ്ണ തോണിയിൽ.ഒന്ന് ഇരിക്കുമ്പോഴേക്കും നേരം പാതിരാ ആകും. ബാക്കിയുള്ള ദിവസങ്ങളിൽ പൂരപ്പറമ്പുകളിൽ കൈ നോട്ടക്കാരൻ ആയും പോകും.വീടിന്റെ ഓടിന്റെ മേലെ കേറി പഴയ സാരികൾ കെട്ടി തൂക്കണം.പിന്നെ ബ്രഹ്മചര്യത്തിനു ഇളക്കം തട്ടാതിരിക്കാൻ കടുക്ക വെള്ളം പതിവായി കുടിക്കും.ആഭിചാരം ആഴ്ചയിൽ രണ്ട് ദിവസമേ നടത്താറുള്ളു.. ഇല്ലെങ്കിൽ ഓവർ ടൈം പണി എടുക്കേണ്ടി വരും.ഇതൊക്കെ തനിച്ചു ചെയ്താലും നാട്ടിൽ എല്ലാവർക്കും അയാളെ പറ്റി മോശം അഭിപ്രായം ആണ്...
"Being digambaran is not easy.... "

Last edited: