കാഴ്ചക്കാരന് കണ്ണിനു കുളിർമ്മയേകുന്ന ധാരാളം കാഴ്ചകൾ അവിടെ വിരുന്നൊരുക്കിയിരുന്നു... മൊട്ടുസൂചി പോലും കുത്താൻ പഴുതില്ലാത്ത ആ തിരക്കിൽ ഫോട്ടോ എടുക്കവരുടെയും വിഡിയോ എടുക്കുന്നവരുടെയും വ്ലോഗ് ചെയുന്നവരുടെയും ബഹളം. മുൻപ് ഒക്കെ എന്ത് കണ്ടാലും അതേപടി ക്യാമറയിൽ പകർത്തിയിരുന്ന എനിക്കെന്തോ അതിന് താല്പര്യം തോന്നിയില്ല.ഞാൻ അത് ചെയ്തില്ലെങ്കിലും എന്നെ കണ്ടാൽ എന്നെ ക്യാമറാമാൻ ആക്കുന്ന പ്രവണത കൂടെയുള്ള പലർക്കും ഉള്ളത് കൊണ്ട് ഞാനൊന്ന് അല്പം മാറി നടന്നു.. അവതാറിന്റെ സെറ്റിംഗ്സ് കൊള്ളാം.. മറ്റൊരു ലോകത്തേക്ക് പോയ പോലെ ഉണ്ട്.. അതിന്റെ ലൈറ്റ് എഫക്റ്റും രൂപങ്ങളും ചെടികളും പൂക്കളുമെല്ലാം വർണ്ണശബളം ആയിരുന്നു... തനിയെ നടന്നു നടന്നു കുറച്ചു ദൂരം ചെന്നപ്പോൾ ആണ് ആ മിട്ടായി ഓരത്ത് എത്തിയത്... അവിടെ കണ്ട കാഴ്ചകൾ ഒന്നും എന്റെ ഹൃദയത്തെ സ്പർശിച്ചിരുന്നില്ല.. ഈ മിഠായികൾ ഒഴികെ... കുഞ്ഞിലേ രുചിച്ചറിഞ്ഞ പല മിഠായികളും അതിനു മുൻപ് അറിയാത്തതുമായ ധാരാളം.. പുളി മിട്ടായി.. നാരങ്ങ മിട്ടായി... പമ്പര മിട്ടായി.. സിഗരറ്റ് മിട്ടായി.. തേൻ മിട്ടായി..ഗ്യാസ് മിട്ടായി.. ചോക് മിട്ടായി.. പഞ്ഞി മിട്ടായി... ജീരക മിട്ടായി...സ്വർണ്ണ മിട്ടായി.. അങ്ങനെ അങ്ങനെ നീണ്ട നിര തന്നെ.. ഒരൊറ്റ നോട്ടത്തിൽ എന്റെ ബാല്യത്തിന്റെ ഓർമ സമ്മാനിച്ചവർക്ക് നന്ദി... ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ ഒരു പിടി നല്ല മധുരങ്ങൾ..












