മിക്കവാറും രാത്രികളിൽ ഉറക്കം വൈകി ആയിരുന്നു... ഇപ്പൊ അത് സാറ്റർഡേ സൺഡേ മാത്രം ആയി മാറിയിട്ടുണ്ട്...ബാക്കി ദിവസങ്ങൾ കുറച്ചു നേരത്തെ ആയി ഉറക്കം... ഞാൻ ഇവിടെ ജനിക്കേണ്ട ആൾ അല്ലായിരുന്നു.. അപ്പോൾ ചിലരെങ്കിലും പറയും, നീ ജനിക്കേണ്ട ആളേ അല്ലായിരുന്നു എന്ന്.. വാട്ട് എവർ.. രാത്രി നേരത്തെ ഉറങ്ങണം എന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ മനസ്സിൽ ഉറപ്പിച്ചു കൊണ്ടാവും.. പക്ഷെ എന്റെ പ്രിയപ്പെട്ടവരെല്ലാം മറ്റു ദേശക്കാർ ആയതിനാൽ അറിയാതെ ഞാനും ഉറങ്ങാൻ വൈകാറുണ്ട്.. രാത്രിയിലെ രസകരമായ സംഭാഷണങ്ങൾ എന്റെ സമയത്തെ കൊല്ലാറുണ്ട്.. പക്ഷെ ആദ്യത്തെ സമയം വെച്ചു നോക്കുമ്പോൾ ഇന്ന് അല്പം നേരത്തെയാണ്... മുൻപ് എല്ലാം പകൽ ഉറങ്ങിയങ്ങ് ആ ക്ഷീണം തീർത്തിരുന്നു.. ഇപ്പോൾ അതിനും സമയം തികയാതെ ആയി.. അത് കൊണ്ട് തന്നെ ഇന്ന് എനിക്ക് എന്റെ പള്ളിയുറക്കം എനിക്ക് വല്ലാതെ മിസ്സ് ചെയ്യാറുണ്ട്... എനിക്കെന്തോ രാത്രിയിലെ ഉറക്കത്തേക്കാൾ പകൽ ഉറങ്ങുന്നതാണ് ഇഷ്ടം... ഉറക്കം കണ്ണിൽ ബാധിച്ചു കഴിഞ്ഞ് രാവിലെ എഴുന്നേൽക്കാതെ മതിയാവോളം ഉറങ്ങണം.. അതാണ് ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി... ഒരാളും ഉണർത്താതെ മതിയാവോളം ഉറങ്ങണം... പെട്ടന്ന് ആണ് എന്നെ ആ ബലിഷ്ഠമായ കൈകൾ തട്ടിയുണർത്തിയത്... ഇനിയും ഉറങ്ങിയാൽ നിന്റെ ബസ് പോകും... എഴുന്നേറ്റ് പോവാൻ നോക്ക്.. അത്യാവശ്യം നല്ല മുഷിപ്പോടെ എഴുന്നേറ്റു... ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം ഫ്രൈഡേ, സാറ്റർഡേ ആണ്..അപ്പോൾ ചോദിക്കും സൺഡേ എന്താ കുഴപ്പം എന്ന്! കാരണം പിറ്റേ ദിവസം മണ്ടേ ആണല്ലോ.. അതെനിക്ക് ഇഷ്ടമല്ല... പക്ഷെ അപ്പോഴും ഒരു ആഗ്രഹം ബാക്കി ആണ്... മറ്റൊരു കൈകളും വന്നു ഉണർത്താതെ.. സ്വയം മതിയാക്കി ഉറക്കം ഉണരണം...
I love sleep, sleep loves me..but my family is not happy with this relationship....
I love sleep, sleep loves me..but my family is not happy with this relationship....
Last edited:




