ആരാവണം എന്ന് ചോദിച്ചപ്പോൾ യക്ഷി എന്നായിരുന്നു ഉത്തരം..
അത് കേട്ട നാലാം ക്ലാസ് മുഴുക്കെ ചിരിച്ചപ്പോഴും ഉത്തരം പറഞ്ഞ ആ ഒൻപതു വയസ്സുകാരി ചിരിച്ചിരുന്നില്ല...
ഉറക്കെ പടർന്ന പൊട്ടിച്ചിരിക്ക് മുകളിൽ ചൂരൽ പായിച്ചു കൊണ്ട് ക്ലാസ്സിനെ നിശബ്ദമാക്കാൻ ശ്രമിക്കുമ്പോൾ ടീച്ചറുടെ ചുണ്ടിലും കണ്ടു അടക്കിപ്പിടിച്ച ഒരു ചിരി...
ആ വർഷത്തെ സ്കൂൾ മാഗസിനിൽ ഒരു കവിത വന്നിരുന്നു..അതിങ്ങനെ ആയിരുന്നു,
"പെണ്ണായി പിറക്കണം.. ഇരുട്ടിൽ നടക്കണം..കാമവെറിയന്മാരുടെ നിണം മണക്കണം..പൊട്ടിച്ചിരിക്കണം...ഭയക്കണം... അടുക്കാൻ മടിക്കണം...ഭയം മറക്കണം.. യക്ഷിയാവണം...!"
ആ കവിത വായിച്ചോരാരും ചിരിച്ചു കണ്ടില്ല!