.
നമ്മളൊന്ന് പരസ്പരം സംസാരിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. നീ എന്നെ കണ്ടിട്ട് പോലും ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. കണ്ടിട്ടുണ്ടേൽ തന്നെ ശ്രദ്ധിച്ചിരിക്കാനും വഴിയില്ല.
ഒരിക്കലും നമ്മൾ ഒന്നിച്ച് ഒരു ബസ് യാത്ര ചെയ്തിട്ടില്ല. ഒരു വേനലിലും ആ വാകച്ചോട്ടിലെ കൊഴിഞ്ഞു കിടക്കുന്ന പൂക്കളെ നമ്മളൊരുമിച്ച് കൈകളിൽ എടുത്തിട്ടില്ല. ഒരു കടൽക്കരയിലും വിരൽ കോർത്തു പിടിച്ച് തിര എണ്ണി നടന്നിട്ടില്ല. ഒരു മഴക്കാലത്തും ഒരു കുടക്ക് കീഴിൽ നിന്ന് മഴ നനയാതിരുന്നിട്ടില്ല.
എന്നിട്ടും..., ഒരു വാക്കു പോലും എന്നോട് സംസാരിക്കാതെ നീ എന്നെ പകർത്തിയെഴുതി തുടങ്ങിയപ്പോൾ നീ എനിക്ക് സമ്മാനിച്ചത് ഒരുപാട് മനോഹര നിമിഷങ്ങൾ ആണ്. ഇന്ന് നമ്മൾ സംസാരിച്ചു തുടങ്ങിയെങ്കിലും, അങ്ങനെയുള്ള നീ ഇന്ന് എന്നോട് നിന്നെ കുറിച്ച് രണ്ടു വരി എഴുതണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആദ്യമായി അക്ഷരങ്ങൾ എന്നെ തോല്പിക്കുന്ന പോലെ തോന്നി പോകുന്നു.
പക്ഷേ ഒന്ന് മാത്രം ഞാൻ പറയാം... എനിക്ക് നിന്നെ എന്നെന്നും ഓർക്കാൻ എന്നെ അറിയാതെ നീ എനിക്ക് സമ്മാനിച്ച ആ നിമിഷങ്ങൾ മാത്രം മതി. ഒരാളുടെ മനസ്സിൽ എന്നും മായാത്ത നല്ലൊരു ഓർമ്മയായി അവശേഷിക്കുന്നതിനേക്കാൾ വലിയ സൗഭാഗ്യം മറ്റെന്തുണ്ട്?
ഏതറ്റത്തേക്ക് ഒഴുകി മറഞ്ഞാലും, എൻ്റെ കവിതകളിൽ നീ ഒരു വരിയായിയും നിൻ്റെ ഓർമ്മകളിൽ ഞാൻ ഒരു ചിരിയായും എന്നെന്നും നിലനിൽക്കട്ടെ...