Galaxystar
Favoured Frenzy
അതെ, അവയിന്നും എന്റെ
പിറകെ തന്നെയുണ്ട് ,
നിതാന്ത ജാഗ്രതയോടെ
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും
നടക്കുമ്പോഴും ഇരിക്കുമ്പോഴും
ഒരദൃശ്യ സാന്നിധ്യമെന്നപോലെ
ഒരോർമപ്പെടുത്തൽ പോലെ
ഒരു താക്കീതെന്നപോലെ
നിറങ്ങളെല്ലാമകന്ന അവ്യക്തമായ
നിഴൽ രൂപങ്ങൾ
ആരായിരിക്കും എന്തിനായിരിക്കും
എന്തുകൊണ്ടായിരിക്കും അവ
എന്നിലേക്കെത്തിയിരിക്കുന്നത്
ഒരടയാളപ്പെടുത്തലെന്നപോലെ
ഒരു പക്ഷെ ജീവിത പന്ഥാവിൽ എന്നോ
എപ്പോഴൊ എന്നെ വിട്ടുപ്പോയ
എന്റെ പ്രിയപ്പെട്ടവരായിരിക്കുമോ
എനിക്ക് ഒരു കാവലായ്
അല്ലെങ്കിൽ ഞാൻ വായിച്ച പുസ്തകങ്ങളിലെ
കഥാപാത്രങ്ങൾ ഞാൻ പോലുമറിയാതെ
എന്നിൽ സന്നിവേശിച്ചതായിരിക്കുമോ
എന്നെ വിട്ടുപോവാനാവാതെ
അതുമല്ലെങ്കിൽ സ്വപ്നങ്ങൾ
പൂർത്തിയാക്കാനാവാതെ നന്നങ്ങാടികളിൽ
അമർന്നൊടുങ്ങിയ ഗതികിട്ടാത്ത ആത്മാക്കളായിരിക്കുമോ
ഒരു മോക്ഷത്തിനായി
അറിയില്ല എങ്കിലും അവക്കായി എന്തെങ്കിലും
ചെയ്തേ മതിയാകൂ
ഒരു മുക്തി അതവയാഗ്രഹിക്കുന്നുണ്ടാവും
അവയിൽ നിന്നും ഒരു മോചനം ഈ ഞാനും
വിശുദ്ദിക്കായി ഒരിതൾ തുളസിയും
മോചനത്തിനായി ഒരിത്തിരി വിഭൂതിയും
മോക്ഷത്തിനായി ഒരുരുള ബലിച്ചോറും
കൂടെ കരുതിയിട്ടുണ്ട് ഞാൻ
പിറകെ തന്നെയുണ്ട് ,
നിതാന്ത ജാഗ്രതയോടെ
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും
നടക്കുമ്പോഴും ഇരിക്കുമ്പോഴും
ഒരദൃശ്യ സാന്നിധ്യമെന്നപോലെ
ഒരോർമപ്പെടുത്തൽ പോലെ
ഒരു താക്കീതെന്നപോലെ
നിറങ്ങളെല്ലാമകന്ന അവ്യക്തമായ
നിഴൽ രൂപങ്ങൾ
ആരായിരിക്കും എന്തിനായിരിക്കും
എന്തുകൊണ്ടായിരിക്കും അവ
എന്നിലേക്കെത്തിയിരിക്കുന്നത്
ഒരടയാളപ്പെടുത്തലെന്നപോലെ
ഒരു പക്ഷെ ജീവിത പന്ഥാവിൽ എന്നോ
എപ്പോഴൊ എന്നെ വിട്ടുപ്പോയ
എന്റെ പ്രിയപ്പെട്ടവരായിരിക്കുമോ
എനിക്ക് ഒരു കാവലായ്
അല്ലെങ്കിൽ ഞാൻ വായിച്ച പുസ്തകങ്ങളിലെ
കഥാപാത്രങ്ങൾ ഞാൻ പോലുമറിയാതെ
എന്നിൽ സന്നിവേശിച്ചതായിരിക്കുമോ
എന്നെ വിട്ടുപോവാനാവാതെ
അതുമല്ലെങ്കിൽ സ്വപ്നങ്ങൾ
പൂർത്തിയാക്കാനാവാതെ നന്നങ്ങാടികളിൽ
അമർന്നൊടുങ്ങിയ ഗതികിട്ടാത്ത ആത്മാക്കളായിരിക്കുമോ
ഒരു മോക്ഷത്തിനായി
അറിയില്ല എങ്കിലും അവക്കായി എന്തെങ്കിലും
ചെയ്തേ മതിയാകൂ
ഒരു മുക്തി അതവയാഗ്രഹിക്കുന്നുണ്ടാവും
അവയിൽ നിന്നും ഒരു മോചനം ഈ ഞാനും
വിശുദ്ദിക്കായി ഒരിതൾ തുളസിയും
മോചനത്തിനായി ഒരിത്തിരി വിഭൂതിയും
മോക്ഷത്തിനായി ഒരുരുള ബലിച്ചോറും
കൂടെ കരുതിയിട്ടുണ്ട് ഞാൻ