Galaxystar
Favoured Frenzy
മന്ദാരം പൂക്കുന്ന മാനസം തന്നിൽ
മലർമൊട്ടായ് വിരിയുന്ന പ്രണയമാ സ്നേഹം
മണിവീണ മീട്ടും സുഖത്തിൽ ലയിക്കാൻ
മധുരമാമൊലി തീർക്കും വാമൊഴിയായും
മനസ്സിൻ തുടിപ്പായമൃതം തീർക്കുന്ന
മാതാവിൻ ഹൃത്തട മിടിപ്പായ് മാറിയും
മാനവർക്കിടയിലൊരു കരുതലായ് മാറുന്ന
മനോഹരമാമനുഭവ്യ ഭാഷയാ സ്നേഹം!
മനസ്സുകൾ ചേരുന്ന പ്രണയതീരത്ത്
മഴവില്ല് തീർക്കുന്ന മുകിലാണു സ്നേഹം;
മലർ ദളം തന്നിലെ മഞ്ഞു കണം പോൽ
മന്ത്രമധുര സ്ഫടികമായ് തിളങ്ങിടും സ്നേഹം
മായക്കാഴ്ചയിലും മായാതെ മറയാതെ
മനസ്സിനെ ത്രസിപ്പിച്ചുണർത്തിടുന്നൊന്നിനെ
മധുരമാം ഭാഷയിലനുരാഗം പകരുവാൻ
മരിക്കാത്ത മനസ്സിനാൽ സ്നേഹമെന്നോതിടാം.
മലർമൊട്ടായ് വിരിയുന്ന പ്രണയമാ സ്നേഹം
മണിവീണ മീട്ടും സുഖത്തിൽ ലയിക്കാൻ
മധുരമാമൊലി തീർക്കും വാമൊഴിയായും
മനസ്സിൻ തുടിപ്പായമൃതം തീർക്കുന്ന
മാതാവിൻ ഹൃത്തട മിടിപ്പായ് മാറിയും
മാനവർക്കിടയിലൊരു കരുതലായ് മാറുന്ന
മനോഹരമാമനുഭവ്യ ഭാഷയാ സ്നേഹം!
മനസ്സുകൾ ചേരുന്ന പ്രണയതീരത്ത്
മഴവില്ല് തീർക്കുന്ന മുകിലാണു സ്നേഹം;
മലർ ദളം തന്നിലെ മഞ്ഞു കണം പോൽ
മന്ത്രമധുര സ്ഫടികമായ് തിളങ്ങിടും സ്നേഹം
മായക്കാഴ്ചയിലും മായാതെ മറയാതെ
മനസ്സിനെ ത്രസിപ്പിച്ചുണർത്തിടുന്നൊന്നിനെ
മധുരമാം ഭാഷയിലനുരാഗം പകരുവാൻ
മരിക്കാത്ത മനസ്സിനാൽ സ്നേഹമെന്നോതിടാം.