Galaxystar
Favoured Frenzy
പ്രണയമേ നീയെന്റെ സിരകളിൽ പടരുന്ന
കാളകൂടത്തിൻ വിഷമായി മാറുന്നു!....
പ്രാണനായ് നീയെന്റെ പഞ്ചേന്ദ്രിയങ്ങളിൽ
നുരയുന്ന ഭ്രാന്തിൻ പുഴുക്കുത്ത് തീർക്കുന്നു.....
കരളിൽ കരിമേഘ പാളികൾ കൊണ്ടെന്നിൽ..
വിരഹാർദ്രമാം നിഴൽപ്പാടുകൾ തീർക്കുന്നു....
കനലുപൊള്ളും മോഹമുറയുന്ന സന്ധ്യയിൽ....
കടലുപോലെ ഉള്ളമിളകി മറിയുന്നു....
അതിരുതേടും നിശാ ശലഭങ്ങളായി നാം
മൗനങ്ങളെ കൂരിരുട്ടിൽ വിതയ്ക്കുന്നു....
ആലിംഗനങ്ങളാൽ ശ്വാസമളക്കവേ.....
ദീർഘ നിശ്വാസവുമൊപ്പം പകുക്കുന്നു......
കണികയായി നീ കണ്ണുനീർ തുള്ളിയായ്..
കനിവു തേടി പിടഞ്ഞു മറയവേ,..
അരുകിലുണ്ടെന്ന് കരുതുവാൻ മാത്രമായ്...
ചിന്തകൾ കൊണ്ട് നിൻ ചിത്രം വരയ്ക്കുന്നു......
അണയുവാൻ വെമ്പുന്നൊരു മൺചിരാതിലെ....
കിരണങ്ങളായി നിൻ മിഴികൾ പിടയവെ....
അകം പൊള്ളുമെന്റെ വിഷാദ സ്വപ്നങ്ങളായ്.....
ഒരു മാത്രകൂടി നീയെന്നെ പുണരുക.....

കാളകൂടത്തിൻ വിഷമായി മാറുന്നു!....
പ്രാണനായ് നീയെന്റെ പഞ്ചേന്ദ്രിയങ്ങളിൽ
നുരയുന്ന ഭ്രാന്തിൻ പുഴുക്കുത്ത് തീർക്കുന്നു.....
കരളിൽ കരിമേഘ പാളികൾ കൊണ്ടെന്നിൽ..
വിരഹാർദ്രമാം നിഴൽപ്പാടുകൾ തീർക്കുന്നു....
കനലുപൊള്ളും മോഹമുറയുന്ന സന്ധ്യയിൽ....
കടലുപോലെ ഉള്ളമിളകി മറിയുന്നു....
അതിരുതേടും നിശാ ശലഭങ്ങളായി നാം
മൗനങ്ങളെ കൂരിരുട്ടിൽ വിതയ്ക്കുന്നു....
ആലിംഗനങ്ങളാൽ ശ്വാസമളക്കവേ.....
ദീർഘ നിശ്വാസവുമൊപ്പം പകുക്കുന്നു......
കണികയായി നീ കണ്ണുനീർ തുള്ളിയായ്..
കനിവു തേടി പിടഞ്ഞു മറയവേ,..
അരുകിലുണ്ടെന്ന് കരുതുവാൻ മാത്രമായ്...
ചിന്തകൾ കൊണ്ട് നിൻ ചിത്രം വരയ്ക്കുന്നു......
അണയുവാൻ വെമ്പുന്നൊരു മൺചിരാതിലെ....
കിരണങ്ങളായി നിൻ മിഴികൾ പിടയവെ....
അകം പൊള്ളുമെന്റെ വിഷാദ സ്വപ്നങ്ങളായ്.....
ഒരു മാത്രകൂടി നീയെന്നെ പുണരുക.....
