Galaxystar
Favoured Frenzy
മനസ്സ് യാത്രയിലായിരുന്നു, ശരീരം നിദ്രയിലും.
മോഹങ്ങൾ തടവറയിലും, സ്വപ്നങ്ങൾ ചിതയിലും.
അവിടെയെവിടെയോ ജീവന്റെ സ്പന്ദനം ഭൂമിക്കും
അലോരസം ഉണ്ടാക്കിയൊരുന്നോ! അങ്ങിനെയാവാം
നിഴൽ നിലാവിന്റെ തടവറയിൽ ആത്മഹത്യ ചെയ്ത്
ഋതുവിനെ നാണിപ്പിച്ചത്!
യാത്രകൾ യതിയുടെ തുടക്കമാണ്, നിദ്ര അതിന്റെ ആഡംബരവും.
യജിയുടെ പൂമാലകളാണ് രൗദ്രത്തിനു യാമസന്ധ്യ നൽകി മുഖം
മറയുടെ കൈകളാൽ പൂത്തുലക്കുന്നത്! യാത്രയുടെ എല്ലുകൾ വിറക്കുന്നുണ്ടായിരുന്നിരിക്കാം, യാതനയുടെ നുറുങ്ങുകൾ സ്വേദമായി
നാസികയിൽ ഉമ്മ വെക്കുമ്പോൾ! കണ്ണു കെട്ടി വാക്കിനെ ഇരുട്ടിന്റെ
പ്രഹേളികയിൽ മുല്ലപ്പൂ വെച്ച് അലയാൻ വിടുന്നവർ മനസ്സിന്റെ താളവും
ബോധവും ശിരസ്സിന്റെ വാഞ്ചയും നിറവും അതിൽ ഉരുകും ജീവന്റെ
ഉൾതുടിപ്പും അറിയാൻ ചോരയെന്ന ഓളത്തിൽ ജീവിച്ചു മരിച്ചാൽ മതിയാകില്ല,
അതിന് തുടിപ്പ് വേണം, തുടിക്കുന്ന പ്രണയമെന്ന ഉള്ളത്തുടിപ്പ്...,
യാത്രകൾ നീലാംബരികളാണ്, മുന്നിൽ ഉദിക്കുന്ന താരത്തിൽ ഉടയുന്ന വേദനകൾ,
അകലെ വെറും തുള്ളിയായ് പെയ്തൊഴിയാൻ യാത്ര തുടങ്ങി, എവിടെയോ ആരോ
വിസ്ഫോടനമാകുമ്പോൾ ഇറ്റി വീഴുന്ന ചെറുമണി തുള്ളികൾ, അത് ആസ്വദിക്കുന്ന
ഭൂമിയും പ്രണയവും...!
യജ്ഞാംഗം പൂത്തത് പുലരിയിൻ പുടവക്ക് ഞൊറിയുടുക്കാനല്ല, പ്രഭാകരന്റെ നെറ്റിയിൽ
ഗോപിയാവനുമല്ല, അഴലിന്റെ സീമന്തം വേരിൽ പടർത്തി മോഹമാം കുരുവികൾക്ക് കൂട്
വെക്കാൻ വേണ്ടി മാത്രം, അതേ യാത്രയാണ്... നെറുകയിൽ കറുകയണിയിക്കാൻ അംഗുലം ആർത്തി കൊള്ളുമ്പോൾ മനസ്സിന്റെ മിഴിയിൽ ഒരിറ്റു വെള്ളം പൊടിയാം, പേര് നൽകാൻ കഴിയാതെ അതിന്റെ ഉപ്പ് രുചിക്കാൻ അവസരം തേടുന്ന സ്നേഹമെന്ന ഭിക്ഷു പിന്നൊരിക്കൽ കാണാൻ ശ്രമിക്കാം, അന്നും തുടരാം ഈ യാത്ര, അങ്ങ് അകലങ്ങളിൽ...!