Galaxystar
Favoured Frenzy
ഈ ദൂരത്തിനും
സ്വന്തമായൊരു ശബ്ദമുണ്ട്.
അത് രാത്രിയുടെ നിശബ്ദതയിൽ
കേൾക്കുന്ന ഹൃദയമിടിപ്പുപോലെ.
നീ അരികിൽ ഇല്ലാത്ത ഓരോ നിമിഷവും ഞാൻ കേൾക്കുന്നത്,
നിന്റെ ഓർമ്മകളുടെ ശ്വാസതാളം മാത്രം...
അകലെയിരുന്നുകൊണ്ടു പോലും,
കൈകൾ ചേർക്കാൻ കഴിയാത്തപ്പോഴും,
പ്രാർത്ഥനയിൽ വിരലുകൾ കൂട്ടുമ്പോൾ
അവിടെ എപ്പോഴും നീ ഉണ്ടാകും.
ചില പ്രണയങ്ങൾ അങ്ങനെയാണ്
ചേർന്ന് നടക്കുന്നതിനേക്കാൾ
ചേലാണ്...!!
ഈ കാത്തിരിപ്പ്, ഒരു ശിക്ഷയല്ല —
ഒരു സമർപ്പണമാണ്.
ഒരിക്കലും മറക്കാനാവാത്തൊരു അടുപ്പം,
കണ്ണീരിന്റെ വഴികളിലൂടെ പോലും
നിന്നിലേക്കൊഴുകിയെത്തുന്ന സ്നേഹം.
നിന്നെ കാത്തിരുന്ന, ഓരോ
ദിനങ്ങളും കൊഴിഞ്ഞു വീഴുന്നു
നീ വരും ദിവസമേതന്നറിയില്ല
പക്ഷേ., നീ വന്നെത്താത്ത ദിവസങ്ങളിലും
എന്റെ ഓരോ പുലരിയുടെ മറുവശത്തും
നിന്നെ ഞാൻ കാത്തിരിക്കുന്നു__!!

സ്വന്തമായൊരു ശബ്ദമുണ്ട്.
അത് രാത്രിയുടെ നിശബ്ദതയിൽ
കേൾക്കുന്ന ഹൃദയമിടിപ്പുപോലെ.
നീ അരികിൽ ഇല്ലാത്ത ഓരോ നിമിഷവും ഞാൻ കേൾക്കുന്നത്,
നിന്റെ ഓർമ്മകളുടെ ശ്വാസതാളം മാത്രം...
അകലെയിരുന്നുകൊണ്ടു പോലും,
കൈകൾ ചേർക്കാൻ കഴിയാത്തപ്പോഴും,
പ്രാർത്ഥനയിൽ വിരലുകൾ കൂട്ടുമ്പോൾ
അവിടെ എപ്പോഴും നീ ഉണ്ടാകും.
ചില പ്രണയങ്ങൾ അങ്ങനെയാണ്
ചേർന്ന് നടക്കുന്നതിനേക്കാൾ
ചേലാണ്...!!
ഈ കാത്തിരിപ്പ്, ഒരു ശിക്ഷയല്ല —
ഒരു സമർപ്പണമാണ്.
ഒരിക്കലും മറക്കാനാവാത്തൊരു അടുപ്പം,
കണ്ണീരിന്റെ വഴികളിലൂടെ പോലും
നിന്നിലേക്കൊഴുകിയെത്തുന്ന സ്നേഹം.
നിന്നെ കാത്തിരുന്ന, ഓരോ
ദിനങ്ങളും കൊഴിഞ്ഞു വീഴുന്നു
നീ വരും ദിവസമേതന്നറിയില്ല
പക്ഷേ., നീ വന്നെത്താത്ത ദിവസങ്ങളിലും
എന്റെ ഓരോ പുലരിയുടെ മറുവശത്തും
നിന്നെ ഞാൻ കാത്തിരിക്കുന്നു__!!

