Galaxystar
Favoured Frenzy
"ജീവിതം: ഒരു സൂര്യോദയത്തിന്റെ യാത്ര പോലെ"
ഒരു പ്രഭാതത്തിൽ കണ്ണുതുറക്കുമ്പോൾ,
നമ്മളിൽ പലരും ആദ്യം നോക്കുന്നത് മൊബൈൽ ഫോണിന്റെ സ്ക്രീ
നിലേക്കാണ്
പുതിയ സന്ദേശങ്ങൾ, വാർത്തകൾ, അറിയിപ്പുകൾ വന്നോ എന്നറിയാൻ …
എന്നാൽ,
നമ്മുക്കായ് ഇനി എത്ര സൂര്യോദയങ്ങളാണുള്ളത്?
ആർക്കറിയാം?
ഒരു മനുഷ്യനും തന്റെ ജീവിതത്തിൽ
എത്ര പ്രഭാതങ്ങൾ കാണും എന്ന് കണക്കുകൂട്ടാനാവില്ല.
ജീവിതത്തിന്റെ ഏറ്റവും വലിയ രഹസ്യം അതാണ്.
ഒരുനാൾ നമ്മൾ കാണുന്ന സൂര്യോദയം,
നമ്മുടെ അവസാനത്തെ സൂര്യോദയമായിരിക്കാം.
നമ്മൾ പലരും ഭാവിയെക്കുറിച്ച് അത്യാവശ്യം പദ്ധതികൾ തീർക്കുന്നു.
വീട് പണിയണം, മക്കളെ പഠിപ്പിക്കണം,
സമ്പത്ത് കൂട്ടണം, സ്ഥാനം നേടണം—
ഈ ജീവിത യാത്രയിൽ അവസാനിക്കാത്ത ഒരുപാട് പട്ടികകൾ.
എന്നാൽ, ജീവിതം നമ്മോട് ചോദിച്ചിട്ടല്ല
അധ്യായങ്ങൾ തുറക്കുന്നതും അടയ്ക്കുന്നതും.
സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും.
ഇന്ന് ഉറപ്പുള്ളതായി തോന്നുന്ന കാര്യങ്ങൾ
നാളെ ഇല്ലാതാകാം.
വാരിക്കൂട്ടിയതെല്ലാം നമ്മൾ കൊണ്ട് പോകുന്നില്ല.
പൊന്നും വെള്ളിയും,
സമ്പത്തും ,
പദവികളും പ്രശസ്തിയും—
നമ്മൾ വിടപറയുമ്പോൾ
പിന്നിൽ ശേഷിക്കുന്ന നിഴലുകളായി മാത്രം മാറും.
എന്നാൽ നമ്മൾ ഇല്ലാതായാലും ഇവിടെ അവശേഷിക്കുന്നത്
നമ്മൾ നൽകിയ സ്നേഹവും കരുണയും മാത്രം.
ഓരോ സൂര്യോദയവും നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നു:
ഇന്നലെയുടെ പിഴവുകൾ മറക്കുക.
പുതിയൊരു തുടക്കം സ്വീകരിക്കുക.
ജീവിതം വീണ്ടും നിങ്ങൾക്ക് വേണ്ടി ഒരവസരം നൽകുകയാണ്.
ഈ പ്രഭാതത്തിൽ കണ്ണുതുറന്നത്
ഒരു ചെറിയ അത്ഭുതമല്ല,
വലിയൊരു വരമാണ്.
അതിനെ നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.?
പുഞ്ചിരിക്കാൻ,
ക്ഷമിക്കാൻ,
സ്നേഹിക്കാൻ,
മറ്റുള്ളവർക്കായി നില്ക്കാൻ—
ഇവയ്ക്കല്ലാതെ
മറ്റെന്തിനാണ് ഈ ജീവിതം നമ്മൾ ഉപയോഗിക്കുക.?
ജീവിതത്തിന്റെ തിരക്കിൽ നമ്മൾ പലതും മറന്നു പോകുന്നു.—
മക്കളുടെ കണ്ണിലെ പ്രതീക്ഷ,
മാതാപിതാക്കളുടെ ശാന്തമായ സ്നേഹം,
സുഹൃത്തുക്കളുടെ സ്നേഹപൂർവ്വമായ സാന്നിധ്യം.
നാളെ സമയം കിട്ടുമെന്നു കരുതി
എല്ലാം നാളത്തേക്ക് മാറ്റി വക്കുന്നു..
എന്നാൽ, സമയം ഒരു പ്രാവശ്യം പറന്നു പോയാൽ
തിരിച്ചു വരുന്നില്ല.
നാളെ ലഭിക്കുമെന്ന് കരുതുന്ന സമയം
നമ്മുടെ കൈകളിൽ ഒരിക്കലും എത്താതെ പോകാനും സാധ്യതയുണ്ട്.
ജീവിതത്തിന്റെ ഏറ്റവും വലിയ സത്യമാണ്—
നമ്മൾ എല്ലാം ഒരുനാൾ
തിരിച്ചു വരവില്ലാത്ത ഒരു യാത്രക്ക് ഒരുങ്ങണമെന്നത്..
ആ യാത്രയ്ക്കായി
പാസ്പോർട്ടോ ടിക്കറ്റോ വേണ്ട,
പണം വേണ്ട,
സമ്പത്ത് വേണ്ട.
നമ്മോടൊപ്പം കൊണ്ടുപോകാൻ കഴിയുന്നത്
ഓർമ്മകളുടെ ചെറുപുസ്തകവും,
നമ്മൾ നൽകിയ സ്നേഹത്തിന്റെ അടയാളങ്ങളും മാത്രമാണ്.
അതുകൊണ്ട്,
ജീവിതത്തിന്റെ അവസാന ദിനത്തിൽ
മറ്റുള്ളവർ നമ്മെ ഓർക്കേണ്ടത്
“അവൻ വലിയ സമ്പന്നനായിരുന്നു” എന്നത് കൊണ്ടാവരുത്,
പകരം,
“അവൻ വലിയ മനസ്സുകാരനായിരുന്നു,
അവൻ സ്നേഹമുള്ളവനായിരുന്നു ”
എന്നാണ്.
അവസാനം, ജീവിതം നമ്മോട് ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്:
“നീ മറ്റുള്ളവരെ എപ്പോഴെങ്കിലും സ്നേഹിച്ചിരുന്നോ?”
അതിന്റെ ഉത്തരം
നമ്മുടെ സമ്പത്ത് പറഞ്ഞു തരുന്നില്ല,
നമ്മുടെ പദവി പറഞ്ഞു തരുന്നില്ല,
പകരം,
നമ്മെ ചുറ്റിപ്പറ്റിയവരുടെ കണ്ണുകളിൽ തെളിയുന്ന
ഒരു ചെറു കണ്ണുനീരും
ഒരു വിശാല പുഞ്ചിരിയും—
അവയായിരിക്കും അതിന്റെ യഥാർത്ഥ ഉത്തരങ്ങൾ.