Galaxystar
Favoured Frenzy
അഹങ്കാരം പിടിച്ചവളെന്നു
പേരുചാർത്തിയവളുടെ ,
ഭൂതകാലത്തേക്ക് നിങ്ങളൊന്നു
നടന്നുനീങ്ങണം.
അവൾ നടന്നുവന്നൊരു
വഴിയിലൂടെ .
അവിടെ നിങ്ങൾക്കവളെ
കാണുവാൻ കഴിഞ്ഞിരിക്കും.
ഇരുട്ടിനേയും,
പകൽവെളിച്ചത്തെയും
ഒരുപോലെ ഭയപ്പെട്ടവളെ.
ഭൂമിയുടെ ഗർത്ഥത്തിലേക്കു
ആഴ്ന്നിറങ്ങുവാൻ കൊതിച്ചു
പോയവളെ .
ഹൃദയം പൊട്ടിയൊലിച്ചൊരു
രക്തച്ചാലിൽ ഇനി
മുറിപ്പെടാത്തൊരു
ഹൃദയമുള്ളവളെ.
എത്രയൊക്കെ വേദനയിലും
മനോഹരമായി ചിരിക്കുവാൻ
കഴിയുന്നവളെ .
ജീവിച്ചു തീർക്കുവാൻ
കാലത്തെപഴിച്ചു കാത്തിരുന്നവൾ !
പിന്നെയെപ്പോഴൊക്കെയോ
വഴിതെറ്റിവന്നൊരു
വസന്തംപോലൊരു
ജീവിതത്തിലേക്ക്
പുതുനാമ്പുപോലെ
തിരിച്ചെത്തുമ്പോൾ..
പരിഭവങ്ങളും, പരാതികളും
അവളിൽ അന്യമായിരിക്കും.
അവൾനടന്നൊരു
വഴിയറിഞ്ഞുതിരിച്ചൊന്നു
വന്നവളെ ചേർത്തൊന്നു
പിടിച്ചാലും, അതിലവൾക്ക്
പ്രത്യേകിച്ചൊന്നും തോന്നില്ല
എന്നതൊരു സത്യം.
കാരണം അവൾക്കറിയാം
അവളെമനസിലാക്കുവാൻ
അവളെക്കാൾ മറ്റാർക്കും
കഴിയില്ലെന്ന്.
അതുകൊണ്ടായിരിക്കും
അഹങ്കാരിയെന്നവൾക്ക്
നാമംചാർത്തി നൽകിയത്.!

പേരുചാർത്തിയവളുടെ ,
ഭൂതകാലത്തേക്ക് നിങ്ങളൊന്നു
നടന്നുനീങ്ങണം.
അവൾ നടന്നുവന്നൊരു
വഴിയിലൂടെ .
അവിടെ നിങ്ങൾക്കവളെ
കാണുവാൻ കഴിഞ്ഞിരിക്കും.
ഇരുട്ടിനേയും,
പകൽവെളിച്ചത്തെയും
ഒരുപോലെ ഭയപ്പെട്ടവളെ.
ഭൂമിയുടെ ഗർത്ഥത്തിലേക്കു
ആഴ്ന്നിറങ്ങുവാൻ കൊതിച്ചു
പോയവളെ .
ഹൃദയം പൊട്ടിയൊലിച്ചൊരു
രക്തച്ചാലിൽ ഇനി
മുറിപ്പെടാത്തൊരു
ഹൃദയമുള്ളവളെ.
എത്രയൊക്കെ വേദനയിലും
മനോഹരമായി ചിരിക്കുവാൻ
കഴിയുന്നവളെ .
ജീവിച്ചു തീർക്കുവാൻ
കാലത്തെപഴിച്ചു കാത്തിരുന്നവൾ !
പിന്നെയെപ്പോഴൊക്കെയോ
വഴിതെറ്റിവന്നൊരു
വസന്തംപോലൊരു
ജീവിതത്തിലേക്ക്
പുതുനാമ്പുപോലെ
തിരിച്ചെത്തുമ്പോൾ..
പരിഭവങ്ങളും, പരാതികളും
അവളിൽ അന്യമായിരിക്കും.
അവൾനടന്നൊരു
വഴിയറിഞ്ഞുതിരിച്ചൊന്നു
വന്നവളെ ചേർത്തൊന്നു
പിടിച്ചാലും, അതിലവൾക്ക്
പ്രത്യേകിച്ചൊന്നും തോന്നില്ല
എന്നതൊരു സത്യം.
കാരണം അവൾക്കറിയാം
അവളെമനസിലാക്കുവാൻ
അവളെക്കാൾ മറ്റാർക്കും
കഴിയില്ലെന്ന്.
അതുകൊണ്ടായിരിക്കും
അഹങ്കാരിയെന്നവൾക്ക്
നാമംചാർത്തി നൽകിയത്.!
