നല്ല മഴക്കു മുന്നോടി ആയിട്ടു ചെറു ചാറ്റൽ അടിക്കുന്നുണ്ട്.....കൂടെ നല്ല തണുത്ത കാറ്റും..
മുറിയുടെ ജനൽ തുറന്നിട്ടപ്പോൾ... വിശാലമായ പടത്തിന്റെ നടുവിലെ ഏറ്റുകെട്ടിൽ തൂക്കിയിട്ട റാന്തൽവിളക്കിന്റെ മങ്ങിയ വെട്ടം, ഒരു മിന്നാമിനുങ്ങു പോലെ തോന്നികുനു.
എന്നത്തേയും പോലെ ഇന്നും കറന്റ് പോയിട്ടുണ്ട്....ഉമ്മറത്ത് മെഴുകുതിരി വെട്ടത്തിൽ... നാളത്തേക്ക് സ്കൂളിൽ കാണിക്കണ്ട ഹോംവർക് കുഞ്ഞി പെങ്ങൾ അമ്മുവിന് പറഞ്ഞു കൊടുത്ത് .. കൂട്ടിനു കാലിൽ കുഴമ്പു തേച്ചു ഇരിക്കുന്ന അമ്മേനെയും ഇരുത്തിയിട്ടാണ് തന്റെ മുറിയിലേക്ക് വന്നത്....
മേശപുറത്തു ഇരുന്ന മെഴുകുതിരി കൊളുത്തി... മേശവലിപ്പ് തുറന്നു പതിവ് പോലെ ഇന്നും അവൾക്കായിട്ടു അവൻ... അവളുടെ ശിവൻ, കൈമാറിയ കത്തിന്റെ ഉള്ളടക്കം അറിയാൻ ഉള്ള വ്യഗ്രത അവളിൽ നന്നായി തന്നെ ഉണ്ടായിരുന്നു... കാരണം... കത്തിന്റെ പുറകിൽ.. "ഒരു സന്തോഷം നിന്നെ കാത്തു ഉള്ളിൽ ഇരിപ്പുണ്ട് " എന്ന് ഒറ്റവരിയിൽ അവൻ തീർത്ത ആമുഖം തന്നെ ....
പഠിക്കുന്ന കാലം മുതലേ നാട്ടിൽ അനാഥനായി കാണപ്പെട്ട ഒരുവനോട് തോന്നിയ സഹതാപം....എന്തൊക്കെയോ ചെറുകിട ജോലികൾ ചെയ്തു പഠനം മുന്നോട്ടു കൊണ്ടുപോകുന്നവനോടുള്ള അത്ഭുതം,അധികം കൂട്ടുകെട്ട് ഇല്ലാതെ ആരുടെയും പ്രത്യേക നോട്ടം പേറാതെ എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിക്കുന്നവനോട് ഉള്ള ആശ്ചര്യം....
ഒരു ദിവസം കോളേജ് വിട്ടു കഴിഞ്ഞു വീടിന്റെ മുറ്റത്തു വന്നപ്പോൾ കാണുന്ന കാഴ്ച... സ്വന്തം അമ്മയുടെ ആജ്ഞാനവൃത്തിയാൽ എന്നപോലെ താഴെ നിൽക്കുന്ന അമ്മയോട് കളിച്ചും ചിരിച്ചും... സംസാരിച്ചും പൊട്ടിയ വീടിന്റെ ഓടുകൾ മാറ്റുന്ന അവനെ ആണ്...ഇതിന്റെയൊക്കെ ആവിശ്യം ഉണ്ടോ അമ്മേ എന്ന് സൂചനയോടെ നെറ്റി ചുളിച്ചത് കണ്ടപ്പോൾ തന്നെ അമ്മ ഇങ്ങോട്ട് പറഞ്ഞു:
"വെറുതെ ആ വഴിയിലൂടെ നടന്നു പോകുന്ന കണ്ടിട്ട്, മോനെ ഒരു സഹായം ചെയ്യാൻ കൂട്ടു നിൽക്കുമോ എന്ന് മാത്രമേ ഞാൻ ചോദിച്ചു ഉള്ള് മോളെ... പക്ഷെ എന്നെ താഴെ നിർത്തി അവൻ തന്നെ എല്ലാം കഴുകി വൃത്തി ആക്കി..പൊട്ടിയ ഓടുകൾ എല്ലാം മാറ്റി പുതിയത് ചായ്പ്പിൽ നിന്നും എടുത്തു വെച്ചു എല്ലാം നേരെ ആക്കി... ഒരു കുഞ്ഞ് പൊട്ടിയ ഓടിന്റെ കഷ്ണം പോലും അവൻ എന്നെ കൊണ്ടു തൊടീച്ചില്ല... ഈ പ്രായത്തിൽ അമ്മ എന്തിനാ ഈ ജോലി ഒകെ ചെയ്യണെന്നു".
അവൻ പോകാൻ നേരം നീ ഉള്ളിൽ പോയ സമയത്തു ഞാൻ കുറച്ചു കാശ് കൊടുക്കാൻ നേരം അവൻ എന്നോട് ഒരു പറച്ചിൽ.... "ഇടക്കൊക്കെ ഒന്നുമില്ലേലും വഴിയേ പോകുമ്പോ ഇതേ പോലെ മോനെ എന്ന് വിളിച്ചു എന്നോടെന്തെകിലും സംസാരിച്ചാൽ മാത്രം മതി...
വേറെ ഒന്നും അവനു വേണ്ട എന്ന് " രാത്രി അടുക്കളയിൽ പാത്രം കഴുകി കൊണ്ടിരുന്നപ്പോൾ... പിന്നിൽ ഇരുന്നു അമ്മ കണ്ണ് തുടച്ചു കൊണ്ടു അവനെ ഓർത്തു അത് പറഞ്ഞപ്പോൾ... എങ്ങു നിന്നോ ഒരു നോവ് എന്റെ കണ്ണിലും ഓളം വെട്ടി....
ഒരു ദിവസം പതിവിലും വൈകി രാത്രി ആയിരുന്നു, ഈവെനിംഗ് ക്ലാസ്സ് കഴിഞ്ഞു കവലയിൽ ബസ് വന്നിറങ്ങിയത്.... അവസാന സ്റ്റോപ്പ് അല്ലാതെ ഇരുന്നിട്ടും കൂടി ആളുകൾ ഇല്ലായിരുന്നു... ഒറ്റക്ക് പാടത്തിന്റെ ഓരം ചേർന്നു കഷ്ടിച്ച് 2 പേർക്ക് നടക്കാവുന്ന വഴിയിൽ കേറിയത് അത്രേം നേരത്തെ വീട് എത്തമലോ എന്ന് കരുതിയാണ്.. കാരണം കണക്കിന് അമ്മയുടെ കയ്യിൽ നിന്നും ഇന്ന് നേരം വൈകിയതിനു കിട്ടും എന്ന് ഉറപ്പു ഉണ്ടായിരുന്നു..... വഴിയുടെ നടുവിൽ നിന്നും രണ്ടായിട്ടു മുറിയുന്ന സ്ഥലത്തു ഒരു കൽദൈവതെ പ്രതിഷ്ഠിച്ച ഒരു ആൽമരം ഉണ്ട്.. പാടത്തു കൊയിതിനു ഇറങ്ങുന്നതിനു മുന്പായിട്ട് എല്ലാവരും അവിടെ ആണ് പ്രാർത്ഥിക്കാറുള്ളത്...
അവിടെ എത്തിയപോ കണ്ടത് 2-3 പേർ കൂട്ടം കൂടിയിരിന്ന കുടിക്കുന്നതാണ്....മൂവരും അകലെ നിന്നെ എന്നെ കണ്ടു എന്നുള്ളത് ഉറപ്പായിരുന്നു, ഒരു മാത്ര ആ വഴിയിലൂടെ പോകണോ എന്ന് ശങ്കിച്ചു നിന്നപ്പോൾ ആണ് പുറകിൽ നിന്നും ഒരു ടോർച് വെട്ടം...നോക്കിയപ്പോ ശിവൻ ആണ്, അതെ അവൻ തന്നെ
"കവലയിൽ താൻ ബസ് ഇറങ്ങി പോകുന്നത് ഞാൻ കണ്ടായിരുന്നു...നാളത്തെ പാർട്ടി പ്രകടനത്തിന്റെ തോരണം കെട്ടാൻ വേണ്ടി അവിടെ നിൽപുണ്ടായിരുന്നു ഞാൻ.ഒറ്റക്ക് ഇയ്യാൾ ഈ വഴി വന്നാൽ പ്രശ്നം ആകുമെന്നു തോന്നിയത് കൊണ്ട ഞാനും പുറകെ വന്നത്, എന്റെ പുറകെ നടന്നോ.. അവന്മാര് എന്തേലും ചോദിച്ചാലും മിണ്ടണ്ട... കൂടെ നടന്നാൽ മതി" ഇത്രയും പറഞ്ഞിട്ട് കൈയുടടെ ഷർട്ടിന്റെ മടക്ക് ഒന്ന് കൂടി കേറ്റി വെച്ചു എന്റെ മുന്നിലൂടെ ശിവൻ നടന്നു. തിരിച്ചു ഒന്നും പറയാനോ ഒന്ന് മൂളാൻ പോലും ആ നിമിഷത്തിൽ കഴിഞ്ഞില്ല. യാന്ത്രികമായി തന്നെ കാലുകൾ മുന്നോട്ടു ശിവന്റെ കൂടെ ചുവട് വെച്ചു, പക്ഷെ അവിടെ എത്തിയതും ശിവന്റെ കൂടെ വരുന്ന എന്നെ കണ്ടിട്ടു അവിടെ ഇരുന്നവർ നോകിയതല്ലാത്ത ഒന്നും തന്നെ മിണ്ടിയില്ല... അതിൽ കൂടുതൽ എന്നെ അതിശയിപ്പിച്ചത് , ഇതുവരെയും നേരിൽ കണ്ടാൽ ഒരു പുഞ്ചിരി മാത്രം അതും.. തോന്നിയാൽ മാത്രം കൊടുക്കുന്ന എനിക്ക് വേണ്ടി ഈ രാത്രിയിൽ ജോലിയും പകുതിക്കു വെച്ചു എന്റെ കൂട്ടിനു ആയി പറയാതെ തന്നെ വന്ന ശിവന്റെ പെരുമാറ്റം ആണ്...
അച്ഛൻ ഉണ്ടായിരുന്ന കാലത്തു കൂടെ നടക്കുമ്പോൾ തോന്നുന്ന ഒരു സുരക്ഷിതത്വം ആണ്, ഇന്ന് ഇപ്പോ ശിവന്റെ കൂടെ നടക്കുമ്പോൾ അനുഭവിക്കുന്നത്.
വീടിന്റെ വഴി എത്തിയപ്പോൾ തന്നെ അമ്മയെന്നെ നോക്കി ഉമ്മറത്തു കാത്തു നിൽപുണ്ടായിരുന്നു.... പ്രതീക്ഷിച്ച പോലെ തന്നെ വൈകിയതിനു വേണ്ടുവോളം കിട്ടി... അതും ശിവന്റെ മുന്നിൽ ഇട്ട്... അതിന്റെ ജാള്യത മറയ്ക്കാൻ വേണ്ടി ഉള്ളിലേക്കു കേറി പോയപ്പോ.. അവനോടു അമ്മ സ്നേഹത്തോടെ നന്ദി പറയുന്നതും...ഒരു ചായ കുടിച്ചിട്ട് പോകാമെന്നു പറഞ്ഞപ്പോ പിന്നെ ഒരിക്കൽ ആകാമെന്നു പറഞ്ഞു സ്നേഹത്തോടെ നിരസിക്കുന്ന അവന്റെ ശബ്ദം ഉള്ളിൽ ഇരുന്നു ഞാൻ കേട്ടു....അന്ന് രാത്രി എത്ര ഒകെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും.. ഇതുവരെ ഉള്ളിൽ തോന്നാത്ത എന്തോ ഒന്ന് അന്നുമുതൽ അവനോടു തന്റെ ഉള്ളിൽ കേറിക്കൂടിയത് അവൾ മനസിലാക്കി.....
പഠിത്തം കഴിഞ്ഞു പഠിച്ച കോളേജിൽ തന്നെ ജോലിക്കു കേറിയപ്പോഴേക്കും പലയിടതായി പല അവസരത്തിൽ വെച്ചു അവനെ കണ്ടും സംസാരിച്ചും... തമ്മിൽ ഉള്ള എന്തോ ഒന്നിനെ അവർ പരസ്പരം മനസിലാക്കി.....അതെ ഏത് ഒരു മനുഷ്യനും പെട്ടെന്നു പിടി കൊടുക്കാത്ത മനസ്സിന്റെ കുസൃതി...പ്രണയം....
നേരിട്ടു ഉള്ള സംസാരങ്ങൾക്കു സമയം ഒരു വിലങ്ങുതടി ആയപ്പോൾ
പരസ്പരം പറയാൻ ഉള്ളതെല്ലാം കത്തുകളിലെ കുഞ്ഞ് അക്ഷരങ്ങളിൽ ഒതുക്കി, അവർ എല്ലാം പകുത്തു വെച്ചു....
വര്ഷങ്ങള്ക്കു മുൻപ് അവിടുത്തെ ശിവ ക്ഷേത്രത്തിന്റെ നടക്കൽ ആരോ ഉപേക്ഷിച്ചു പോയ,
കഴുത്തിലെ മാലയിലെ ലോക്കറ്റിൽ ശിവനാഥ് എന്ന് വിളിപ്പേര് വെച്ച കുഞ്ഞിനെ അന്നത്തെ പൂജാരി ഏറ്റു എടുത്തു വളർത്തിയതും... അദ്ദേഹത്തിന്റെ കാലശേഷം അമ്പലത്തിന്റെ ചായിപ്പിനോട് ചേർന്നുള്ള മുറിയിൽ ജീവിതത്തോട് പടവെട്ടി തുടങ്ങിയതുമായ ശിവനെ അവൾ കൂടുതൽ അടുത്ത് അറിഞ്ഞു....
അന്ന് ആയിരുന്നു അവന്റെ മുഴുവൻ പേര് അവൾ മനസിലാക്കിയത്.. കാരണം ആരും ഇല്ലാത്തവന് എന്തിനിത്ര ആഢ്യത്വം ഉള്ള പേര് എന്ന രീതിയിൽ ആയിരുന്നു അവനെ ശിവൻ എന്ന ചുരുക്കപേരിൽ എല്ലാവരും വിളിച്ചിരുന്നത്.....
ഓർമകളുടെ ഭാണ്ഡകെട്ടിൽ അവനെ കുറിച്ച് ഓർത്തു കൈയിൽ കത്തും പിടിച്ചു ഇരുന്നവളെ ഉണർത്തിയത്... തുറന്നിട്ട ജനലിലൂടെ വീശി വന്ന തണുത്ത കാറ്റു ആണ്...
പെട്ടെന്നു തന്നെ അവളുടെ കണ്ണിൽ അവൻ എഴുതിയ ആമുഖം ഉടക്കി...കത്ത് തുറന്നവൾ വായിച്ചു.. എന്നത്തേയും പോലെ ഉള്ള വിശേഷങ്ങൾ... അവസാനം..അവൾ അത് കണ്ടെത്തി വായിച്ചു...ഇത്രയും നാളത്തെ അവന്റെ വിട്ടു വീഴ്ചയില്ലാത്ത കഷ്ടപ്പാടിന്റെ ഫലമായി സർക്കാർ ജോലിയിലേക്ക് തന്നെ തിരഞ്ഞെടുത്തു കൊണ്ടുള്ള റാങ്ക് പട്ടികയിൽ , എല്ലാവരും മറന്നു തുടങ്ങിയ അവന്റെ മുഴുവൻ പേര്... ശിവനാഥ്, ആദ്യ 5 പേരിൽ ഒന്നിൽ തന്നെ അച്ചടിച്ചു പുറപെടുവിച്ചു എന്ന വാർത്ത....
ഇത്രയും നാളും കാത്തിരുന്നത് അവന്റെ ഈ സ്വപ്നം പൂവണിയൻ വേണ്ടി ആണ്....
ഇനി ഒരുമിച്ചു കണ്ട...ഒന്നിച്ചുള്ള ജീവിതം സാക്ഷത്കരിക്കാൻ വേണ്ടി ഉള്ള യാത്രയുടെ ആരംഭം.....
സന്തോഷത്താൽ തിര ഇളകിയ കണ്ണിനു കൂട്ടായി അവളുടെ ചുണ്ടിന്റെ കോണിൽ ആ മെഴുകുതിരി വെട്ടത്തിൽ ഒരു പുഞ്ചിരി തത്തികളിക്കുന്നത് കാണാമായിരുന്നു.....
"ചേച്ചീയ്.... ദേ ഞ്യാൻ എഴുതി കഴിഞ്ഞിക്കണ് ട്ടാ... അടുത്ത പറഞ്ഞു തായോ " ഉമ്മറത്ത് നിന്നു അമ്മുവിന്റെ വിളി അവളുടെ കാതിൽ എത്തി.... മുഖത്തുള്ള പുഞ്ചിരി മായാതെ തന്നെ അവൾ ഭദ്രമായി ആ കത്തും അവളുടെയും അവന്റെയും സ്വപ്നങ്ങൾ കൂട്ടി വെച്ചിരിക്കുന്നത് പോലെ ബാക്കി ഉള്ളവയുടെ കൂട്ടത്തിൽ സൂക്ഷിച്ചു വെച്ചു മേശ വലിപ്പു അടച്ചു, ഉമ്മറത്തെ അവളെ കാത്തിരുന്ന ആ ബഹളത്തിലേക് നടന്നു....