കാലുകളിൽ ഒന്നിൽ അണിയിച്ചിരിക്കുന്ന , അവൾ എപ്പോഴും താലോലിക്കുന്ന, ആ ആഭരണത്തിന്റെ ശബ്ദത്തെ അവൾ ഇന്ന് ഉറക്കെ പഴിക്കുന്നുണ്ട്....
മുലയൂട്ടി എത്ര ശ്രെമിച്ചിട്ടും ഉറങ്ങാത്ത തന്റെ പ്രാണനെ, ജനലിൽ നിന്നും വരുന്ന വെട്ടം പോലും വീണു നോവരുതെന്ന പോൽ.. നെഞ്ചോടു അമർത്തി ചേർത്ത് വെച്ചിട്ടുണ്ട്...
പിഞ്ചികീറിയ ചുവന്ന ചേലയിൽ,
ഇരുൾ പടർന്ന മുറിയുടെ ഒരു കോണിൽ ഭിത്തിയുടെ തണുപ്പിനോട് ചാരി,
മുന്നിലേക്കു വീണു കിടക്കുന്ന മുടിയിഴക്കിടയിലൂടെ രണ്ടു കണ്ണുകൾ ഇടം വലം വെട്ടി നോക്കിക്കൊണ്ടേ ഇരിക്കുന്നു....
തന്റെ മുറിക്കു കാവൽ നിൽക്കുന്ന, വെള്ള വസ്ത്രം ഇട്ട ആട്ടിടയൻ,
രാത്രിയുടെ മറവിൽ അയാളുടെ ചെന്നായ തോൽ അണിയും മുൻപേ,
തന്റെ മാറിലെ അമൃതം, അവളുടെ പ്രാണന്
ഉൾഭയത്തോടെ അവൾ പകുത്തു നൽകി കൊണ്ടിരുന്നു.....
അപ്പോഴും അവളുടെ കാലിൽ അണിഞ്ഞിരുന്ന ചങ്ങലകൾ.. അവളുടെ താലോലം ഏൽക്കാത്തതിന്റെ ഈർഷ്യ,
പരസ്പരം ഉരഞ്ഞു തീർത്തു പറഞ്ഞു കൊണ്ടേ ഇരുന്നു....