Galaxystar
Wellknown Ace
കണ്ടോ നീയെൻ്റെ കാക്കപ്പൂവേ
കാട്ടുക്കുറിഞ്ഞിയെയെങ്ങാനും
കാർത്തികപ്പൂവേ പറയൂല്ലേ
കിങ്ങിണിപ്പൂവെങ്ങുപോയെന്ന്.
മുറ്റത്തു ചന്തത്തിലത്തമിടാൻ
മുക്കുറ്റി മന്ദാരം പൊന്നരളി,
മൂവന്തി നേരത്തു പുഞ്ചിരിക്കും
മുന്നാഴിത്തുമ്പയും പൂത്തുവെന്നോ!
മുത്തശ്ശിക്കുന്നിലെ കാറ്റുവന്ന്
മുറ്റംനിറക്കുന്ന ചപ്പെറിഞ്ഞ്
മെല്ലെപ്പറഞ്ഞു ചിരിച്ചതെന്തേ
മൂവാണ്ടൻ കൊമ്പത്തെയൂഞ്ഞാലേ.
താഴത്തെയാറ്റിൽ തുടിച്ചുനിൽക്കും
താമരപ്പെണ്ണിനെ മുത്തമിട്ടോ,
തെച്ചിയും പിച്ചിയും തേൻനിറച്ചോ
തെക്കേത്തൊടിയിലെ പൂത്തുമ്പീ.
മുള്ളുതൊട്ടാവാടി പൂവിറുക്കാൻ
മുണ്ടിൻ്റെകോന്തല കൂടതീർക്കാൻ,
മുത്തുകിലുങ്ങും ചിലമ്പണിഞ്ഞ്
മുമ്പേ നടക്കുകെന്നോർമ്മകളേ.
കാട്ടുക്കുറിഞ്ഞിയെയെങ്ങാനും
കാർത്തികപ്പൂവേ പറയൂല്ലേ
കിങ്ങിണിപ്പൂവെങ്ങുപോയെന്ന്.
മുറ്റത്തു ചന്തത്തിലത്തമിടാൻ
മുക്കുറ്റി മന്ദാരം പൊന്നരളി,
മൂവന്തി നേരത്തു പുഞ്ചിരിക്കും
മുന്നാഴിത്തുമ്പയും പൂത്തുവെന്നോ!
മുത്തശ്ശിക്കുന്നിലെ കാറ്റുവന്ന്
മുറ്റംനിറക്കുന്ന ചപ്പെറിഞ്ഞ്
മെല്ലെപ്പറഞ്ഞു ചിരിച്ചതെന്തേ
മൂവാണ്ടൻ കൊമ്പത്തെയൂഞ്ഞാലേ.
താഴത്തെയാറ്റിൽ തുടിച്ചുനിൽക്കും
താമരപ്പെണ്ണിനെ മുത്തമിട്ടോ,
തെച്ചിയും പിച്ചിയും തേൻനിറച്ചോ
തെക്കേത്തൊടിയിലെ പൂത്തുമ്പീ.
മുള്ളുതൊട്ടാവാടി പൂവിറുക്കാൻ
മുണ്ടിൻ്റെകോന്തല കൂടതീർക്കാൻ,
മുത്തുകിലുങ്ങും ചിലമ്പണിഞ്ഞ്
മുമ്പേ നടക്കുകെന്നോർമ്മകളേ.