തിരക്കുള്ള ഒരു പ്രഭാതം... വീട്ടു ജോലികളും ഒക്കെ തീർത്തിട്ട് കുഞ്ഞിനും ഭർത്താവിനും പോകാനുള്ള തെല്ലാം ചെയ്തിട്ട് അവൾ പെട്ടെന്ന് വീട് പൂട്ടി പുറത്തിറങ്ങി. റോഡിൽ ഇറങ്ങി ആദ്യം വന്ന ഓട്ടോയ്ക്ക് കൈ കാണിച്ച് അതിൽ കേറി പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു. ഓട്ടോയിൽ പോകുമ്പോഴും അവളുടെ മനസ്സ് കഴിഞ്ഞ ദിവസം കൂട്ടുകാരിയുമായി നടത്തിയ സംഭാഷണത്തിൽ ഉടക്കി നിൽക്കുവായിരുന്നു.
: ഹലോ...
: എടി ഞാൻ ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ വിളിച്ചത്
: എന്താടി?
: ഇന്നലെ ഞങ്ങളുടെ ട്രസ്റ്റിൻ്റെ ഭാഗമായി ഇവിടെ മെന്റൽ ഹോസ്പിറ്റലിൽ ക്ലീനിംഗും ഉച്ച ഭക്ഷണം വിതരണവും ഒക്കെ ഉണ്ടായിരുന്നു.
: അതിന്?
: അല്ല; അവിടെ കണ്ട ഇൻമേറ്റ്സിൽ ഒരാൾ അവനാണോ എന്ന് ഒരു സംശയം...
: ഹലോ... കേൾക്കുന്നുണ്ടോ...
അവൾക്ക് ഒരു നിമിഷം തൻ്റെ ഹൃദയം നിലച്ചത് പോലെ തോന്നി.
: മ്...എനിക്ക് ഒന്ന് കാണാൻ പറ്റുമോ? അവൻ ആണോ എന്നറിയാൻ
: നോക്കട്ടെ...ഞാൻ നിനക്ക് ഒരു അപ്പോയിൻമെന്റ് ശരിയാക്കിത്തരാം
ഓർമ്മകളിൽ നിന്ന് അവൾ പുറത്ത് വന്നപ്പോഴേക്കും ഓട്ടോ ആശുപത്രിയുടെ മുന്നിലെത്തിയിരുന്നു.
റിസപ്ഷനിൽ കാര്യം പറഞ്ഞിട്ട് അവൾ സ്റ്റാഫിന്റെ കൂടെ അകത്തേക്ക് നടന്നു. ഇരുണ്ട ഇടനാഴികളിലൂടെ നടന്ന് ഒടുവിൽ അവർ ഒരു സെല്ലിൻ്റെ മുന്നിലെത്തി. ആ റൂമിന്റെ ഭിത്തികൾ മുഴുവൻ അവളുടെ പേര് പലയിടങ്ങളിലായി കോറിയിട്ടിരിക്കുന്നു.
ആ മുറിയുടെ ഒരു മൂലയിലായി ഒരാൾ കൂനിക്കൂടിയിരിപ്പുണ്ടായിരുന്നു. അയാളുടെ ചുണ്ടുകൾ ഇടയ്ക്ക് എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. കൂടെ ഉണ്ടായിരുന്ന ഗാർഡ് കൈയ്യിൽ ഉണ്ടായിരുന്ന ലാത്തി വച്ച് അഴികളിൽ തട്ടി വിളിച്ചു. ആ മുറിയുടെ ഇരുട്ടിൽ നിന്ന് ഒരു രൂപം വെളിച്ചത്തിലേക്ക് വന്നു. ജഡ പിടിച്ച മുടിയും താടിയും കീറിപ്പറിഞ്ഞ മുഷിഞ്ഞ വേഷവുമായി വെളിച്ചത്തിലേക്ക് വന്ന അയാളെക്കണ്ട് അവൾ അറിയാതെ പിന്നിലേക്കു വേച്ചു പോയി...
അവളുടെ മനസ്സിൽ അപ്പോൾ തെളിഞ്ഞു വന്നത് എപ്പോഴും പുഞ്ചിരിക്കുന്ന അവന്റെ മുഖമായിരുന്നു. അവൾ അഴികൾക്ക് മേൽ വച്ചിരുന്ന അവൻ്റെ കൈകൾക്ക് മേൽ കൈകൾ വച്ചു അവളെ ഒരു നോക്ക് നോക്കിയ ശേഷം അവൻ വീണ്ടും ഇരുട്ടിലേക്ക് നടന്നകന്നു. കൂടെയുണ്ടായിരുന്ന ഗാർഡ് അവളോട് പറഞ്ഞു...
"പാവമാണ് മാഡം.ഏതോ ഒരു കുട്ടിയെ ആത്മാർത്ഥമായിട്ട് സ്നേഹിച്ചു. പക്ഷേ അവർക്ക് ഒന്നിക്കാൻ പറ്റിയില്ല. ആ ഒരു ഷോക്കിൽ പറ്റിയതാ..." അയാൾ ഇത് പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ പണ്ട് അവനോട്
"എന്നെ ഇങ്ങനെ സ്നേഹിക്കാൻ വട്ട് ആണോ?"
എന്ന് ചോദിച്ച തെളിഞ്ഞു വന്നു.
തിരക്കി വന്ന ആൾ ഇതാണോ എന്ന് ചോദിച്ചപ്പോൾ അവൾ യാന്ത്രികമായി തലയാട്ടി.ഇടറുന്ന കാലടികളോടെ തിരികെ നടക്കുമ്പോൾ അവൾ മനസ്സിലാക്കുകയായിരുന്നു, പ്രണയത്തിന് ഒരു മനുഷ്യനെ ഭ്രാന്തിൻ്റെ ലോകത്ത് തളച്ചിടാൻ കഴിയും എന്ന്...
അപ്പോഴും ആ ഇരുളടഞ്ഞ മുറിക്കുള്ളിൽ അവന്റെ ചുണ്ടുകൾ ആ പേര് പിറുപിറുക്കുന്നുണ്ടായിരുന്നു...