ചിരിച്ചു കൊണ്ട് നിൽക്കുന്നവർ വിഡ്ഢികളല്ല.. കയ്പ്പേറിയ യാഥാർഥ്യങ്ങൾ കലക്കി കുടിച്ച് ഓരോ വാക്കുകളും ഓരോ നോട്ടവും ഓരോ സമീപനങ്ങളും ഏത് രീതിയിൽ ആണെന്ന് വരെ ഉള്ളറിഞ്ഞവർ ആണ്.. അവർ എന്തും കേൾക്കുന്നു.. കേട്ടു കൊണ്ട് ചിരിക്കുന്നു.. വഴക്കുകളിൽ താല്പര്യം പ്രകടിപ്പിക്കുന്നില്ല.. അടുപ്പം ഉണ്ടെന്ന് തോന്നും വിധം അവർ അടുക്കുന്നു...എന്നാൽ അനുഭവ പാടവങ്ങൾ കൊണ്ട് വേലി തീർത്ത ഒരു അതിരുണ്ട്.. അതൊന്ന് മറികടക്കാൻ നോക്കൂ.. അവരുടെ ചിരി മായുന്നത് കാണാം.. കാരണം അവർ വിഡ്ഢികളല്ല..

