എന്റെ മനസ് അഞ്ചുദശകങ്ങൾ പിന്നൊട്ട് സഞ്ചരിച്ചു
.. പള്ളിക്കൂടം
ഉപേക്ഷിച് അപ്പനോടൊപ്പം പാടത്തു പണിക്കിറങ്ങിയതും..
കോട്ടകെല് എട്ടണക്കുള്ള തറടിക്കറ്റ് പടംകാണലും..
കൂലിക്കൂട്ടിക്കിട്ടാൻ ചെങ്കൊടി പിടിച്ചതും... എല്ലാം...
ഓർമകളിൽ ഏറ്റവും മധുരം നൽകുന്നത് അവളായിരുന്നു എന്റെ ശ്രീകല.. മുറിച്ചമുറികൂടുന്ന പ്രേമമല്ലായിരുന്നോ ഞങ്ങക്ക്.. ഒടുവിൽ ജാതിപ്പിശാചുക്കളാൽ വേർതിരിക്കപ്പെട്ട്.. അകന്നതും.....
ഒരു യോഗ്യനെത്തന്നെ അവൾക്ക് വരനായിക്കിട്ടിയപ്പോൾ സന്തോഷിച്ചതും..
അവളെങ്ങനെ ഭാര്യയായി അമ്മയായി അമ്മൂമ്മയായി.. കാലം ഒരുപാടു കഴിഞ്ഞിരിക്കുന്നു..എന്റെ ഹൃദയത്തിൽ ഞാൻ ഇക്കാലമത്രെയും അവളെയും പേറിനടന്നത് എന്തിനായിരുന്നു.....
"നിങ്ങൾ ദിവാസ്വപ്നം കാണുകയാണോ ?!"
അവളുടെ ചോദ്യം കേട്ട് ഞാൻ ഓർമകളിൽ നിന്നും ഉണർന്നു..
ചുക്കിച്ചുളിഞ്ഞ അവളുടെ കൈകൾ മുറുക്കിപ്പിടിച്ചു ഞാൻ പറഞ്ഞു..
"നിന്റെ മക്കളോടെനിക്ക് നന്നീണ്ട്.. നിന്ന ഇവിടെ കൊണ്ടാക്കിയെന് !"അവൾ അടർന്നുതുടങ്ങിയ പല്ലുകൾകാട്ടി ചിരിച്ചു....
ഇവിടെ ഞങ്ങൾ സ്വതന്ത്രരാ
ഇവിടെ ജാതിക്കും മതത്തിനും സ്ഥാനമില
ഞങ്ങൾ ജീവിക്കട്ടെ.. ഇനി എത്രനാൾ....!
'കാലം വീണ്ടും വിളക്കിച്ചേർത്ത ആർക്കുംവേണ്ടാത്ത രണ്ട് ജന്മങ്ങളുടെ നിഷ്കളങ്കപ്രണയത്തിനു സാക്ഷിയാവുകയായിരുന്നു ആ വൃദ്ധസദനം... !
Tobbey