.
ഇന്ന് വീണ്ടും ഒരു വാലൻന്റൈൻ'സ് ദിനം...
കഴിഞ്ഞ വർഷം ഇതേ ദിവസം ഇതേ സമയം ഇതേ സ്ഥലത്ത് ഇരുന്നാണ് ഞാൻ ആദ്യമായി നിനക്ക് എഴുതിയത്. അപ്പോഴും തണുത്ത പാതിരാ കാറ്റ് വീശി കൊണ്ടിരുന്നു. ഇന്ന് ഇപ്പോൾ അതേ തണുത്ത കാറ്റ് നമ്മളോർമ്മകളുമായി എന്നെ തലോടിക്കൊണ്ടിരിക്കുന്നു. അന്ന് നിന്നെ കുറിച്ച് എഴുതാൻ എനിക്ക് അധികമൊന്നും ഉണ്ടായിരുന്നില്ലെന്നു വേണം പറയാൻ. പക്ഷേ ഇന്ന് എന്റെ ലോകം തന്നെ നീയാവുമ്പോൾ, നിന്നെ കുറിച്ചെഴുതാൻ അക്ഷരങ്ങൾ തന്നെ പോരാതെ വരുന്നു.
ഒരു രാത്രിയിൽ എന്റെ അനുവാദം പോലും ചോദിക്കാതെ അപ്രതീക്ഷിതമായി എന്റെ ഇൻബോക്സിൽ കയറി വന്നവളാണ് നീ. പിന്നീട് എനിക്ക് ഉറക്കം ഇല്ലാത്ത രാത്രികൾ സമ്മാനിച്ചവൾ. ഒന്നുകിൽ മിണ്ടി മിണ്ടി സ്വപ്നങ്ങൾ പങ്കു വെച്ച്, അല്ലെങ്കിൽ ഒന്നും മിണ്ടാതെ മൗനത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിട്ട് എന്റെ ഉറക്കം കളയുന്നവൾ.
ഞാനെന്താണോ, അതാണ് നിനക്ക് മുന്നിൽ. നിന്നെ സന്തോഷിപ്പിക്കാനായി ഞാനൊന്നും ചെയ്യാറുമില്ല. നിറം പകരാൻ മാത്രമുള്ള സ്വപ്നങ്ങളും എനിക്കില്ല. എന്റെ പിണക്കങ്ങളിൽ നിന്നോടുള്ള സ്നേഹം മാത്രമേ ഉള്ളൂവെന്ന് നീ അറിയണം. നിന്നെ ഞാൻ ഒഴിവാക്കുകയാണെന്ന് നീ പറയുന്ന അവസരങ്ങളിൽ വിരഹവും.
ഇപ്പോൾ തന്നെ നിനക്കായി എഴുതാനിരുന്നപ്പോൾ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു മനസ്സിൽ. എഴുതിയതും ആയിരുന്നു. പക്ഷേ, എഴുതിയതിൽ അധികവും പിന്നെ വെട്ടിക്കളഞ്ഞു. എന്തോ നിനക്കായി എഴുതുമ്പോൾ ഏറ്റവും മനോഹരമായ വരികൾ തന്നെ വേണം എന്ന് എനിക്ക് നിർബന്ധം ഉള്ളതുകൊണ്ടാവാം.
നീ ഒന്നറിയണം. ഇവിടെ കുറിച്ചിട്ട ഓരോ വാക്കുകളേക്കാളും ആഴവും ശക്തിയുമുണ്ട് എനിക്ക് നിന്നോടുള്ള പ്രണയത്തിന്. എനിക്ക് നിന്നിൽ അലിഞ്ഞു ചേരാൻ ഈ ജന്മം തന്നെ പോരാ എന്നിരിക്കെ ഞാൻ ഇവിടെ പെറുക്കിക്കൂട്ടി വെച്ച അക്ഷരങ്ങളിൽ ഒന്നും വലിയ കാര്യമില്ല. ഇത് ഒരിക്കലും കാമമല്ല. നമുക്കറിയാമല്ലോ എനിക്ക് നിന്നോടും നിനക്ക് എന്നോടുമുള്ള പ്രണയം എന്താണെന്ന്. നീയാണെൻ പ്രണയം... നീ മാത്രം...!!!
അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന് ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും...
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം...
നിന്നിലടിയുന്നതേ നിത്യസത്യം...!

നീയും ഞാനും പ്രണയിച്ചു കൊണ്ടിരിക്കയാണെന്ന ഓർമ്മപ്പെടുത്തൽ മാത്രമാണ് എനിക്ക് ഓരോ വാലൻന്റൈൻ'സ് ദിനവും.
Happy Vanlentines Day!!! You are My Forever Valentine!!!
.Happy Vanlentines Day!!! You are My Forever Valentine!!!