മുറിയുടെ മണമൊന്ന് ഭ്രമിച്ച് ഞാൻ നിൽക്കവേ,
പറവകൾ കുറുകും, ഒച്ചയിൽ ആഴ്ന്നു ഞാൻ.
മെല്ലെ മെല്ലെ നടന്നു നീങ്ങി ജനലിന്റെ വാതുക്കൽ,
ജാലകം തുറന്നു ഞാൻ ഒന്ന് എത്തി നോക്കവേ;
ഇളം കാറ്റിന്റെയും ചെറു വർഷണത്തിൻ്റെയും
അനുഗമനത്തോടെ, അതാ എങ്ങും മനോഹാരിത,
കിളികളും പൂക്കളും വൃക്ഷങ്ങളും, പാതി ഇരുണ്ട
മേഘശകലങ്ങൾക്ക് കീഴെ, ആനന്ദത്തിൽ അമരുന്നു.
സല്ലപിക്കുന്ന കിളികളും, ഇല പൊഴിയുന്ന വൃക്ഷങ്ങളും,
ഇളം കാറ്റിൻ താളത്തിൽ
മെല്ലെ ആടി ഉലയുന്ന അതിൻ ചില്ലകളും.
ജനാലകൾ അടയ്ക്കുന്നേരം, മുറിയിലെങ്ങും
നിശ്ശബ്ദതയും, ഏകാന്തതയും.
ആത്മഹീനമാകുന്നു എൻ്റെ മുറി,
ഇരുൾ ആഴുന്ന നാല് ചുവരുകൾ.
നമ്മെ തേടി എത്തുന്ന ഒന്ന്,
നമ്മുടെ തിരിച്ചറിവുകൾ
അവ നമ്മുടെ ചിന്തകൾക്ക്
ജീവൻ ഏകി തീവ്രമാക്കുന്നു.
എൻ്റെ ഈ മുറിയിൽ, എന്നിൽ ജനിക്കുന്ന
എൻ്റെ ചിന്തകൾ
കുത്തിക്കുറിക്കുവാൻ എൻ്റെ തൂലികയും പുസ്തകവും.
കടലോളം ഇല്ലെങ്കിലും
ഒരു ചെറു പുഴയോളം ഞാനും ഇങ്ങനെ
ഞാൻ എൻ മുറിയിൽ സൃഷ്ടിക്കുന്ന
എൻ്റെ കാവ്യലോകം.
പറവകൾ കുറുകും, ഒച്ചയിൽ ആഴ്ന്നു ഞാൻ.
മെല്ലെ മെല്ലെ നടന്നു നീങ്ങി ജനലിന്റെ വാതുക്കൽ,
ജാലകം തുറന്നു ഞാൻ ഒന്ന് എത്തി നോക്കവേ;
ഇളം കാറ്റിന്റെയും ചെറു വർഷണത്തിൻ്റെയും
അനുഗമനത്തോടെ, അതാ എങ്ങും മനോഹാരിത,
കിളികളും പൂക്കളും വൃക്ഷങ്ങളും, പാതി ഇരുണ്ട
മേഘശകലങ്ങൾക്ക് കീഴെ, ആനന്ദത്തിൽ അമരുന്നു.
സല്ലപിക്കുന്ന കിളികളും, ഇല പൊഴിയുന്ന വൃക്ഷങ്ങളും,
ഇളം കാറ്റിൻ താളത്തിൽ
മെല്ലെ ആടി ഉലയുന്ന അതിൻ ചില്ലകളും.
ജനാലകൾ അടയ്ക്കുന്നേരം, മുറിയിലെങ്ങും
നിശ്ശബ്ദതയും, ഏകാന്തതയും.
ആത്മഹീനമാകുന്നു എൻ്റെ മുറി,
ഇരുൾ ആഴുന്ന നാല് ചുവരുകൾ.
നമ്മെ തേടി എത്തുന്ന ഒന്ന്,
നമ്മുടെ തിരിച്ചറിവുകൾ
അവ നമ്മുടെ ചിന്തകൾക്ക്
ജീവൻ ഏകി തീവ്രമാക്കുന്നു.
എൻ്റെ ഈ മുറിയിൽ, എന്നിൽ ജനിക്കുന്ന
എൻ്റെ ചിന്തകൾ
കുത്തിക്കുറിക്കുവാൻ എൻ്റെ തൂലികയും പുസ്തകവും.
കടലോളം ഇല്ലെങ്കിലും
ഒരു ചെറു പുഴയോളം ഞാനും ഇങ്ങനെ
ഞാൻ എൻ മുറിയിൽ സൃഷ്ടിക്കുന്ന
എൻ്റെ കാവ്യലോകം.
