.
മഴയുള്ള ഒരു ദിവസമായിരുന്നു അത്. ക്ലാസ്സ് കഴിഞ്ഞു, ഞാൻ വരാന്തയിൽ നിൽക്കുകയായിരുന്നു. കുട എടുക്കാൻ മടിയുള്ള കൂട്ടത്തിൽ ആയതുകൊണ്ട് മഴ എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു.
അങ്ങനെ മഴയെ ശപിച്ച് അവിടെ നിൽക്കുമ്പോഴാണ് അവൾ വന്നത്. കയ്യിൽ ഒരു കടലാസ് തോണിയുമായി. അവൾ അത് മഴവെള്ളത്തിൽ ഇട്ടു, അത് ഒഴുകി പോകുന്നത് നോക്കി നിന്നു. അവളുടെ കണ്ണുകളിൽ എന്തോ ഒരു കൗതുകം ഉണ്ടായിരുന്നു. ഞാനും അവളെ തന്നെ നോക്കി നിന്നു.
ഞാൻ അവളെ നോക്കുന്നത് കണ്ടിട്ടാവണം എന്റെ അടുത്ത് വന്ന് അവൾ ചോദിച്ചു, "ബസ്സ്റ്റോപ് വരെ കൂടെ വരുന്നോ?" ഞാൻ ഒന്നും മിണ്ടാതെ അവളുടെ കുടക്കീഴിലേക്ക് നീങ്ങി നിന്നു. ആ ചെറിയ കുടക്കീഴിൽ മഴയുടെ തണുപ്പും, അവളുടെ ചൂടും, എന്റെ ഹൃദയമിടിപ്പിന്റെ വേഗതയും ഒരുമിച്ച് ഞാൻ തിരിച്ചറിഞ്ഞു. ആ നിമിഷം, മഴ ഒരു അനുഗ്രഹമായി എനിക്ക് തോന്നി.
അന്ന്, മഴയോടുള്ള എന്റെ ഇഷ്ടം തുടങ്ങി, അവളോടുള്ള പ്രണയവും.