ആ
ആരാധിക (Aaradhika)
Guest
രാത്രിമഴ പിന്നെയും ഇരുളിനോട് കലഹിച്ചുകൊണ്ടേയിരുന്നു..ഓടിറമ്പിലൂടെ കുത്തിയൊലിച്ച മഴത്തുള്ളികളിൽ അവളുടെ തേങ്ങലുകൾ ചിന്നിചിതറി..വിഷാദരാഗം മീട്ടിയ നിൻ സിത്താർ തന്തികളിൽ , നിറം മങ്ങിയ നമ്മുടെ ഇന്നലെകൾ തുരുമ്പിച്ചു കിടന്നിരുന്നു...ഹേയ് , കൈവിരലുകളിൽ പ്രണയത്തിന്റെ മാന്ത്രികതയൊളിപ്പിച്ച എൻറെ കാമനകളുടെ രാജകുമാരാ , ഉടൽവേർപ്പെട്ടൊരെൻ ശിരസ്സിപ്പോഴും നിന്റെ ചുടു ചുംബനത്തിനായി അശ്വമേധം കുറിക്കുന്നു....ശിരസ്സകന്നൊരെൻ ഉടലിലിപ്പോഴും നിന്റെ മുഗ്ദ്ധസന്ഗീതത്തിന്റെ മാറ്റൊലികളിൽ പുതു ജീവൻ തേടുന്നു...
നഷ്ടപ്പെട്ട ഇന്നലെകളെ ഈ മണലിൽ കുഴിച്ചിട്ട് , ചിന്തകളുടെ ഭാരം ഇറക്കി വെച്ച് നെടുവീർപ്പടക്കി ഞാനും ഇനി ഈ മണ്ണോടു ചേരട്ടെ.......എൻ്റെ പ്രണയം അതിനിയും പെയ്തു തീരാത്ത ഈ മഴപോലെ ഇരുളടഞ്ഞ മഴക്കാടുകളിൽ വന്യമായി പെയ്തിറങ്ങട്ടെ......
വീണ്ടും രാത്രി മഴയെവിടെയോ തട്ടി പിടഞ്ഞു പെയ്തേറുന്നുണ്ട്...അകലെയെങ്ങോ പ്രണയത്തിന്റെ ആ മാസ്മരിക സംഗീതം മുഴങ്ങുന്നുണ്ട്....ചിറകറ്റ ശലഭം പോൽ ഞാനീ മണ്ണിൽ ഉറുമ്പരിച്ചു കിടക്കട്ടെ....
ഇനി ഞാൻ ഉറങ്ങട്ടെ അത്രമേൽ ശാന്തമായി......അതിലേറെ സമാധനത്തോടെ.....
~ആരാധിക