ഏറെ ഒന്നും ആലോചിച്ചില്ല ബസ്സിലേക്ക് കയറി നിന്നു. അവസാനത്തെ പരിശ്രമമാണ്. ഏതെങ്കിലുമൊരു പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചു നടക്കുമ്പോഴാണ് അവളെ കാണാൻ ഇടയായത്. പക്ഷെ എത്ര ദിവസം പുറകിലൂടെ നടന്നുകൊണ്ടിരുന്നാലും, മഴയുടെ വരവറിയിച്ച് കടന്നു പോകുന്ന മഴമേഘങ്ങൾ പോലെ തൊട്ടടുത്ത് തന്നെ നിലനിൽക്കുന്നു എന്ന തോന്നൽ നൽകി കുറച്ചു സമയം കഴിഞ്ഞു അപ്രതക്ഷ്യമായി പോകുന്ന ഒരു സാധാരണ പെൺകുട്ടി ആയിരുന്നു അവൾ. ഒരുപക്ഷേ മറ്റൊരിടത്ത് മഴയായി പെയ്തിറങ്ങുവാൻ ആയിരിക്കും ഈ അകൽച്ച സംഭവിക്കുന്നത്. നിർമ എന്ന് ആദ്യമായി പേര് അറിയാൻ കഴിഞ്ഞത് കുറേക്കാലം കഴിഞ്ഞായിരുന്നു. ചിലപ്പോഴൊക്കെ അവൾ ശ്രദ്ധ പിടിച്ചു പറ്റുന്നു എന്ന് തോന്നാറുണ്ട്. പക്ഷേ അതൊരു തോന്നലിൽ തന്നെ അവസാനിച്ചു.
അങ്ങനെ മൊത്തത്തിൽ മടുത്തു തുടങ്ങിയിരിക്കുന്ന സമയത്താണ് നിർമ കയറിയ ബസ്സിൽ ചാടിക്കയറിയത്.
ബസ്സിൽ ഉള്ളവരുടെ നോട്ടം ഒരു നിമിഷം മുഖത്തേക്ക് തെറിച്ചു വീണു.
"വേണ്ട മോനെ വേണ്ട. തടി കേടാക്കണ ഏർപ്പാടിലേക്കാണ് നീ മുതിരുന്നത്, പോവരുത് പിറകിൽ.!"
മനസ് അതൊന്നും കേൾക്കാൻ തയ്യാറായില്ല.
"ഇതുപോലുള്ള ഒരു പെൺകുട്ടിയെ വിട്ടു കൊടുക്കാൻ തനിക്ക് വയ്യ! അതാണ്..!
അങ്ങനെ, ഒരുപാട് പേരെ പിന്തള്ളി മനസ് വിജയം നേടി. സാധാരണ ബസ് ടിക്കറ്റ് എടുക്കാൻ നേരത്ത് ഇറങ്ങേണ്ട സ്റ്റോപ്പ് പറയുമായിരുന്നു. എന്നാൽ ഇവിടെ ഇപ്പൊ ഫുൾ ടിക്കറ്റ് എടുത്തിരിക്കുന്നു. അവൾ അതിന്റെ ഇടയിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ഇറങ്ങുമെന്ന് അവനറിയാം. കണ്ടക്ടർക്ക് സന്തോഷമായി. ഫുൾ ടിക്കറ്റ് എടുക്കാൻ ആളുണ്ട്.
ആദ്യത്തെ യാത്ര കഴിഞ്ഞപ്പോൾ അവനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത ഓർമ്മകൾ സമ്മാനിച്ച യാത്ര ആയിരുന്നു അതെന്ന് മനസ്സിൽ കുറിച്ചിട്ടു. മഴമേഘം നിലയുറപ്പിച്ച കാക്കനാട് ഭാഗത്തേക്ക് പോകുന്നത് സ്ഥിരമായി തുടരുവാൻ തീരുമാനിച്ചു. ഏതാനും മാസങ്ങൾക്ക് ശേഷം അവളുടെ മുഖം അവന്റെ മുഖത്തേയ്ക്ക് നോക്കി തുടങ്ങി. അവനുള്ളിൽ ചെറിയൊരു പേടിയോടെ അവളുടെ നോട്ടത്തെ സ്വീകരിച്ചു.
നോട്ടത്തിന്റെ തീവ്രത കുറഞ്ഞു വന്നു.
നിർമയുടെ ജീവിതത്തിൽ സൂര്യനുദിച്ചു കഴിഞ്ഞാൽ പിന്നെ അവനും ഉദയം ചെയ്തു. അവളുടെ കുഞ്ഞു കണ്ണുകൾ രണ്ടുദയവും ഒരു ചിരിയോടെ കാണാൻ തുടങ്ങി. അതൊരു നല്ല ലക്ഷണമായി അവന്റെ മനസ്സിൽ പതിഞ്ഞു.
അങ്ങനെ ഒരു പ്രണയം പൂവണിഞ്ഞു.
നേരിൽ കണ്ട് സംസാരിക്കാൻ മടി തോന്നി പോകുന്നു. അവളാണെങ്കിൽ പേടിയോടെ ആണ് വന്നു പോകുന്നത്. ഇനിയുള്ള ഏക ആശ്രയം ഫെയ്സ്ബുക്ക് ആണെന്ന് അവനറിയാം. രണ്ടു ദിവസം കൊണ്ട് സെർച്ച് ചെയ്തു അവളുടെ ഐഡി കണ്ടെത്തി റിക്വസ്റ്റ് അയച്ചു കൊടുത്തു.
ഒരു ബസിലെ മുഴുവൻ ആളുകളേയും വിജയിച്ച മനസ് ഒരു ചെറിയ ഫോണിന്റെ മുന്നിൽ അടിയറവു പറയേണ്ട കാര്യമില്ലല്ലോ..!
നാളുകൾ പലതും കഴിഞ്ഞെങ്കിലും ഫെയ്സ്ബുക്ക് അതൊന്നും ശ്രദ്ധിക്കാതെ കിടന്നു. മനസ് മടുക്കുന്നത് വരെ ഫെയ്സ്ബുക്ക് അൽഗോരിതത്തിലെ കഴിവുകേടായി അവൻ ഇതിനെ വിശ്വസിച്ചു. ഇടയ്ക്ക് അവളുടെ അക്കൗണ്ടിൽ കയറി ലോഗിൻ ചെയ്തിട്ടുണ്ടോ എന്ന് ശ്രദ്ധിച്ചു കൊണ്ടിരുന്നു.
മഴയുടെ വരവറിയിച്ച് കടന്നു വരുന്ന മഴമേഘങ്ങൾ പോലെ തൊട്ടടുത്ത് തന്നെ നിലനിൽക്കുന്നു എന്ന തോന്നൽ നൽകി കുറച്ചു നേരം കഴിഞ്ഞു അപ്രതക്ഷ്യമായി പോകുന്ന ഒരു സാധാരണ മനുഷ്യനായി ജീവിക്കാൻ അവനും ആഗ്രഹം വർദ്ധിച്ചു. ഒരുപക്ഷേ മറ്റൊരിടത്ത് മഴയായി പെയ്തിറങ്ങുവാൻ വേണ്ടി.....