എന്റെ ഒരിതു വച്ച് ഇവിടെ 99.9999% പേരും ആരെന്നോ എന്തെന്നോ അന്യോന്യം അറിയാത്തവരാണ് (അന്തർധാര ശെരിക്കും പിടികിട്ടാത്തോണ്ട് ബാക്കി 0.0001 % ഒഴിവാക്കി ..അല്ലേലും കണക്കിലെ കളികളിൽ ഇത്രയും ചെറിയ അളവിനു വലിയ പ്രാധാന്യമില്ലല്ലോ..)എല്ലാം nick വച്ചുള്ള കളികൾ..സ്നേഹം ഫ്രണ്ട്ഷിപ് എല്ലാം ആണ്..ആണോന്ന് ഒന്നുടെ ചോദിച്ചാൽ അല്ല...ചേമ്പില പോലെ..ചേമ്പിലയ്ക്ക് സ്റ്റാറ്റസ് കുറവാണെങ്കിൽ താമരയില...അല്ലേൽ അതുപോലെ വേറെ ഇല ഉണ്ടെങ്കിൽ അത്...വെള്ളത്തിലിട്ടാലും ഒരു തുള്ളി വെള്ളം അതിൽ നഹി..എല്ലാരും എല്ലാത്തിലും ആണ് എന്നാൽ ഒന്നിലുമല്ല വർഷങ്ങൾ വേണ്ടി വരുന്ന മനോനിയന്ത്രണം ഉടനടി കിട്ടും..ആത്മാർഥത ട്രൂ ലബ് തുടങ്ങിയ അസ്ക്യതകൾ ഉണ്ടെങ്കിൽ വഴി അല്പം കഠിനമായിരിക്കും ബട്ട് ഫലം ഉറപ്പ്.....വർഷങ്ങൾ ആയി ഇവിടെ നിന്നു ഗുരുക്കന്മാരായവരുടെ വഴിയേ ഞാനും..ന്നാലും എന്റെ ആത്മാർത്ഥത ട്രൂ ലബ്. .ശോ........