പ്രണയം എന്താണെന്ന് അറിയില്ലത്തവർക്കും ഇഷ്ടമാണോ പ്രണയമാണോ സൗഹൃദമാണോ എന്നൊന്നും ഇപ്പോഴും സ്ഥീതികരിക്കാൻ കഴിയാത്തവർക്കും കൂടിയാണ്
കാണാതിരുന്നാൽ മിണ്ടാതിരുന്നാൽ ജീവൻ പിടയുന്നുണ്ടേൽ ശ്വാസം മുട്ടുന്നുണ്ടേൽ കണ്ണ് കലങ്ങുന്നുണ്ടേൽ ആ ഒരാളുടെ ഓർമ്മകളാൽ ചിന്തകളാൽ ഓരോ നിമിഷവും വെന്തുനീറുന്നുണ്ടേൽ.., ശാരീരികവും മാനസികവുമായ എല്ലാ വികാരങ്ങൾക്കും മോഹങ്ങൾക്കും ആ ഒരാൾ മാത്രമാണ് അവകാശിയെന്ന് ആത്മാവ് തിരിച്ചറിയുന്നുണ്ടേൽ ഈ അനുഭവങ്ങളൊക്കെയും തുടരുകയാണെങ്കിൽ മാത്രമേ അത് പ്രണയമാകുന്നുള്ളൂ കൂടെ ഉള്ളപ്പോൾ അവയൊക്കെ ശാന്തമായിട്ടും സന്തോഷമായിട്ടും ഇരിക്കുന്നുണ്ടെങ്കിൽ അതാണ് പ്രണയം
ചില എഴുത്തുകളിൽ ചിലരുടെ ചിന്തകളിൽ കണ്ട കാര്യമാണ് ഇഷ്ടമാണോ അല്ല പ്രണയമാണോ അല്ല സൗഹൃദം മാത്രമാണോ അല്ല അതുക്കു മേലേ എന്തോ ഒരു ബന്ധമുള്ളതൊക്കെയായി പറയുന്നു
പേരില്ലാത്ത പേരിടാൻ കഴിയാത്ത ഒരു ബന്ധവുമില്ല ഈ ഭൂമിയിൽ
പക്ഷേ ഇഷ്ടം പ്രണയം ആകർഷണം ഇവയ്ക്കൊക്കെ അതിൻ്റേതായ അർത്ഥങ്ങളും ആഴ വ്യത്യാസങ്ങളും ഉണ്ട്
പുഴയും കടലും അരുവിയും പോലെ...
എന്താണ് പ്രണയം എന്ന് നന്നായിട്ട് മനസ്സിലാക്കിയാൽ ബാക്കിയൊക്കെ ഏത് തരം ബന്ധങ്ങളാണെന്ന് മനസ്സിലാക്കാൻ എളുപ്പമാണ്
ഇഷ്ടം തോന്നിട്ടുണ്ട് പ്രണയിച്ചിട്ടുണ്ട് സ്നേഹിച്ചിട്ടുണ്ട് എന്ന് പറയുന്നവരോടാണ്
അതും ഒന്നിൽ കൂടുതൽ പേരോട് സ്വയം ഉള്ളിലുള്ള വികാരങ്ങളെ വിചാരണ ചെയ്ത് ഏത് തരം ബന്ധം ആണെന്ന് തിരുമാനിക്കേണ്ടതാണ്
ഒരു ബന്ധത്തിൽ നിന്നും പിൻമാറുമ്പോൾ
ഒഴിഞ്ഞുമാറുമ്പോൾ അവഗണിക്കുമ്പോൾ ഇറങ്ങി പോരുമ്പോൾ ഒരാളെ ചതിക്കുമ്പോൾ ..,മറന്നു പോകുമ്പോൾ നിങ്ങളുടെ ജീവന് ഒന്നും തന്നെ സംഭവിക്കുന്നില്ലെങ്കിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ അതിനെ പ്രണയമെന്ന് എങ്ങനെ വിളിക്കാൻ കഴിയും.
ശരീരം പങ്കിടാൻ മോഹിച്ചിട്ടില്ലാത്ത അല്ലേൽ ഒരു സാഹചര്യത്തിലും അത്തരമൊരു തോന്നൽ ഇല്ലായെങ്കിൽ അത് ഒരു ആണും പെണ്ണും തമ്മിലുള്ള സത്യസന്ധമായ സൗഹൃദമാണ് അവർ ആത്മ സുഹൃത്തുക്കൾ ആയിരിക്കും
ഇനി എല്ലാറ്റിനും കഴിയുന്നുണ്ടെങ്കിൽ അവർ ആത്മ സുഹൃത്തുക്കളും പ്രണയിതാക്കളും ആയിരിക്കും
രണ്ടും ഒരാൾതന്നെ ആയിരിക്കുക എത്ര ആനന്ദകരവും അനുഗ്രഹവുമാണ് മരിക്കുവോളം ഇണപിരിയാതെ ജീവിക്കാം
മറ്റൊന്നിലേയ്ക്ക് കൈയ്യോ കാലോ മനസ്സോ കണ്ണോ നീട്ടേണ്ടതില്ല ചായേണ്ടതില്ല ഒരു സമയം പോക്കിന് പോലും.