ഇന്ന് ലോക ചുംബന ദിനം..!! പ്രസിദ്ധ പ്രണയകവി നെഫ്താലി റിക്കാർഡോ റെയസ് ബസോൽറ്റോ ( പാബ്ലോ നെരൂദ ) തന്റെ പ്രണയിനിയോട് പറഞ്ഞ ഒരു വാക് ഇതാണ്..!! ( എന്റെ ഒരു ചുംബനത്തിൽ ഞാനിന്നോളം പറയാത്തതെല്ലാം നിനക്ക് മനസ്സിലാകും ) ( ഇതിനെക്കാളും ഹൃദയത്തിന്നാഴത്തിൽ പതിയുന്ന മറ്റൊരു വാക്ക് പണ്ട് വൈലോപ്പിള്ളിയും പറഞ്ഞിരുന്നതും ഞാനീ അവസരത്തിൽ ഓർക്കുകയാണ്..!! ( പോരുമ്പോൾ നീ ഒരുമ്മ തന്നിരുന്നെങ്കിൽ ചുട്ടു നീറുമ്പോൾ മനസ്സിത്തിരി തണുത്തേനേ ) ചുംബനം വിവിധ അർത്ഥ തലങ്ങളുള്ള ഒരു വികാരമാണ്..!! മൂർദ്ധാവ് മുതൽ പാദാരവിന്ദങ്ങൾ വരെയുള്ള ചുംബനങ്ങൾ..!! ഒൻപത് മാസം..!! ഒൻപത് ദിവസം..!! ഒൻപത് വിനാഴിക ഒരേയൊരു നാടിയിലൂടെ ഭ്രൂണമായി വളരുമ്പോൾ ആ ഉദരത്തിൽ കാരിരുമ്പിന്റെ മനസ്സാണെന്ന് നാം കരുതുന്ന നമ്മുടെ പിതാവ് നമ്മുടെ മാതാവിന്റെ ഉദരത്തിൽ നമുക്കായി തരുന്ന സ്നേഹത്തിന്റെ അടയാളമാകുന്ന ആദ്യ ചുംബനം മുതൽ നാളൊരിക്കൽ നമ്മളെ വിട്ടു ജീവൻ വെടിഞ്ഞു യാത്രയാകുന്ന മാതൃത്വത്തിൻ തൃപ്പാദങ്ങളിൽ നാം കൊടുക്കുന്ന അന്ത്യ ചുംബനം വരെ..!! അതിനിടയിൽ എത്രയോ തരം ചുംബനങ്ങളാണ് മനുഷ്യരിൽ..!! കുഞ്ഞുനാളിൽ ഭക്ഷണം തരുമ്പോൾ അമ്മ തരുന്ന ചുംബനം..!! അച്ഛൻ കൊണ്ടുവരുന്ന മധുര പലഹാരങ്ങൾ സഹോദരൻ സഹോദരിക്ക് പങ്കുവെക്കുമ്പോൾ അവൾ കവിളിൽ നൽകുന്ന സ്നേഹചുംബനം..!! യുവാക്കൾ ഏറെ നാളുകൾ ജീവിത സാഹചര്യങ്ങൾക്കായി വീട്ടിൽ നിന്നും വിട്ടു നിന്നിട്ട് തിരിച്ചെത്തുമ്പോൾ സഹോദരി അവന്റെ ഇടനെഞ്ചോരം നൽകുന്ന ബഹുമാനത്തിന്റെ ചുംബനം..!! യുവതിയായി വിവാഹിതയായി ഒരു പങ്കാളിയുമായി വീടുവിട്ടിറങ്ങുമ്പോൾ തിരുനെറ്റിയിൽ കിട്ടുന്ന ശുഭാശംസാചുംബനം..!! ആദ്യരാത്രിയിൽ മുല്ലപ്പൂ വിതാനിച്ച പട്ടുമെത്തയിൽ ജീവിത പങ്കാളി ചുണ്ടിൽ തരുന്ന പ്രണയവും മോഹവുമായ ചുംബനം..!! എല്ലാം ജീവനിലെ മറക്കാൻ പറ്റാത്ത വികാരമാണ്..!! അത്കൊണ്ട് ഇന്നത്തെ ദിവസം സ്നേഹ..!! പ്രണയ..!! ചുംബനങ്ങളാൽ സമൃദ്ധമാകട്ടെ..!! ഏവർക്കും ഒരു സ്നേഹചുംബനം നൽകി നിർത്തട്ടെ..!! സസ്നേഹം..!! ആതി
