കണ്ടറിഞ്ഞിട്ടില്ല,തൊട്ടറിഞ്ഞിട്ടില്ല ഒരു ചുടു നിശ്വാസം പോലും എൻ മേൽ വന്നു പതിച്ചിട്ടില്ല.എന്നാലും അവൾ എൻ്റെ ആരൊക്കെയോ ആണെന്ന ഒരു തോന്നൽ വന്നു കൂടിയിട്ട് കുറച്ച് നാളായ് . അകലാൻ മടിക്കുന്ന ഒരു ബന്ധം.എന്നെങ്കിലും നേരിട്ട് കാണാൻ കഴിയുമോ എന്ന് പോലും ഒരുറപ്പുമില്ല അഥവാ കണ്ടാൽ തന്നെ ഒരു കപ്പ് കാപ്പിയ്ക്ക് അപ്പുറം വളരാൻ സാദ്ധ്യത ഇല്ലാത്ത ഒരു ബന്ധം. വിധി അങ്ങനെ ആണ് ജീവിത വഴിയിൽ ചിലരുമായ് നമ്മുടെ മനസ്സ് ഒരു ചങ്ങല പോലെ കൂട്ടി വിളക്കി ചേർക്കും
കണ്ണികൾ എത്ര ഉണ്ട് എന്നുള്ളത് അല്ല ഉള്ള കണ്ണികൾക്ക് ദൃഢത ഉണ്ടോ എന്നതിലാണ് കാര്യം
കണ്ണികൾ എത്ര ഉണ്ട് എന്നുള്ളത് അല്ല ഉള്ള കണ്ണികൾക്ക് ദൃഢത ഉണ്ടോ എന്നതിലാണ് കാര്യം