എന്നും വൈകുന്നേരം കോലായിയിലെ വിളക്കിനു മുന്നിൽ വൈയ്ക്കാൻ വേണ്ടി അമ്മുമ്മ പറിച്ചുകൊണ്ട് വരുന്ന ചെമ്പരത്തി പൂവിനെ കണ്ടിട്ടില്ലേ.... ആ ചെടിയിലെ ഓരോ പൂവിനും ആഗ്രഹം ഇന്ന് തന്നെ അമ്മുമ്മ കൊണ്ടു പോകണം എന്ന് ആവും... തെളിഞ്ഞു നിൽക്കുന്ന ആ വിളക്കിൻ്റെ പ്രകാശത്തിൽ ഇരുന്ന് കരിഞ്ഞു പോയാലും ആ വിളക്കിൻ്റെ അരികിൽ കുറച്ചു നേരം ഇരിക്കാൻ കഴിയുമല്ലോ എന്ന ആഹ്ലാദം ആവും അവയ്യിക്ക്... എന്നും ചെമ്പരത്തി ചെടിയിൽ പൂത്ത് കൊഴിഞ്ഞു പോകാൻ ആവും ചില പൂക്കൾക്ക് യോഗം... പക്ഷേ അവയ്‌ക്ക് എല്ലാം ഒരു പ്രതീക്ഷ എന്നും ഉണ്ടാവും, ഇന്ന് എന്നെ കൊണ്ട് പോകും എന്ന്...

