nandini00
Active Ranker
മറ്റൊരു നിറപൗർണ്ണമിയുടെ
പൂർണ്ണതകൊണ്ടും നിന്നോളം
ആത്മാംമ്ശങ്ങളെ തുന്നിവെച്ചു
എന്നിൽ ആളനക്കങ്ങളെ
സൃഷ്ടിക്കാൻ മറ്റൊന്നിനുമാവില്ല.
മറ്റൊരു അർക്കന്റെചൂടിനാലും
ഇത്രമേൽ ഉടലുപൊള്ളിച്ചു
ഉൾപ്രേരകമായി മാറിടാനും
മൗനത്തിന്റെ ഇരുളിനുമീതെ
ശബ്ദപ്രകാശം ആയിടാനുമാവില്ല.
മറ്റൊരു പേക്കിനാവിന്റെപേമാരി
കനത്തുപെയ്തു വിതാനമായി
ചുറ്റിലുമുയർന്നു നിന്നാലും
സിരകളിൽ പ്രണയപ്രളയമായി
ഒഴുകിടാൻ വേറൊരുചിന്തക്കുമാവില്ല.
മറ്റൊരു കലുഷനിദ്രാവിഹീനത
ആത്മാവ് വാറ്റികുടിച്ചുൻമാദമാകിലും
തമസ്സതിന്റെ ജല്പനങ്ങളയച്ചാലും
നിന്റെ പനിമതിയുടെകുളിരുവാങ്ങി
പുതക്കാതെന്റെ നിലാവുറങ്ങുകയുമില്ല.
മറ്റൊരു തീക്ഷ്ണതയുടെമിഴി
വന്നുവീണു അന്യവേദനകളെ
വർഷിക്കിലും കരുതലിന്റെനോട്ടങ്ങളെ
സാന്ത്വനത്തിലേക്ക് ആവാഹിക്കാൻ
വേറൊരു കാഴ്ച്ചക്കാവണമെന്നുമില്ല.
മറ്റൊരു ദുർബ്ബലതയാലും
തകർന്നുപോകരുതെന്ന് ആവർത്തിച്ചു
ചേർത്തുവെച്ചു ചുംബിക്കുന്ന
അധരങ്ങളോടുള്ള ആരാധനപോലെ
മറ്റൊന്നുമുലകിൽ കാണണമെന്നുമില്ല.
മറ്റൊരു അബോധതതയിൽ
അവബോധങ്ങളെ കൈവിട്ടുപോകാതെ
അകദീപ്തി കെടാതെകാത്തിടാൻ
അകമഴിഞ്ഞ പ്രാർഥനകൾ
നൽകാൻ നിനക്കല്ലാതെമറ്റെന്തിനാവു
പൂർണ്ണതകൊണ്ടും നിന്നോളം
ആത്മാംമ്ശങ്ങളെ തുന്നിവെച്ചു
എന്നിൽ ആളനക്കങ്ങളെ
സൃഷ്ടിക്കാൻ മറ്റൊന്നിനുമാവില്ല.
മറ്റൊരു അർക്കന്റെചൂടിനാലും
ഇത്രമേൽ ഉടലുപൊള്ളിച്ചു
ഉൾപ്രേരകമായി മാറിടാനും
മൗനത്തിന്റെ ഇരുളിനുമീതെ
ശബ്ദപ്രകാശം ആയിടാനുമാവില്ല.
മറ്റൊരു പേക്കിനാവിന്റെപേമാരി
കനത്തുപെയ്തു വിതാനമായി
ചുറ്റിലുമുയർന്നു നിന്നാലും
സിരകളിൽ പ്രണയപ്രളയമായി
ഒഴുകിടാൻ വേറൊരുചിന്തക്കുമാവില്ല.
മറ്റൊരു കലുഷനിദ്രാവിഹീനത
ആത്മാവ് വാറ്റികുടിച്ചുൻമാദമാകിലും
തമസ്സതിന്റെ ജല്പനങ്ങളയച്ചാലും
നിന്റെ പനിമതിയുടെകുളിരുവാങ്ങി
പുതക്കാതെന്റെ നിലാവുറങ്ങുകയുമില്ല.
മറ്റൊരു തീക്ഷ്ണതയുടെമിഴി
വന്നുവീണു അന്യവേദനകളെ
വർഷിക്കിലും കരുതലിന്റെനോട്ടങ്ങളെ
സാന്ത്വനത്തിലേക്ക് ആവാഹിക്കാൻ
വേറൊരു കാഴ്ച്ചക്കാവണമെന്നുമില്ല.
മറ്റൊരു ദുർബ്ബലതയാലും
തകർന്നുപോകരുതെന്ന് ആവർത്തിച്ചു
ചേർത്തുവെച്ചു ചുംബിക്കുന്ന
അധരങ്ങളോടുള്ള ആരാധനപോലെ
മറ്റൊന്നുമുലകിൽ കാണണമെന്നുമില്ല.
മറ്റൊരു അബോധതതയിൽ
അവബോധങ്ങളെ കൈവിട്ടുപോകാതെ
അകദീപ്തി കെടാതെകാത്തിടാൻ
അകമഴിഞ്ഞ പ്രാർഥനകൾ
നൽകാൻ നിനക്കല്ലാതെമറ്റെന്തിനാവു