• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤️

epicgirl

Wellknown Ace
അവൾക്ക് ഒറ്റയ്ക്ക് നടക്കാൻ ഒരിക്കലും ഭയം ഉണ്ടായിരുന്നില്ല...
ചൂടേറ്റ വഴികളിലൂടെ പോലും
അവൾ തൻ്റെ നിഴലിനൊപ്പം ധൈര്യമായി നടന്നു.
തളർച്ച അവളെ കീഴടക്കിയില്ല…
പക്ഷേ, “ഞാൻ കൂടെയുണ്ട്” എന്ന് ഉറപ്പ് നൽകിയ ചില കൈകൾ പിൻവലിച്ചപ്പോഴാണ് അവൾ തകർന്നത്..
അവൾ തൻ്റെ സ്വപ്നങ്ങൾ അവരോട് തുറന്നു പറഞ്ഞു.
അവളുടെ പേടി അവർ മനസിലാക്കി..
തൻ്റെ ദുർബലതകൾ അവൾ അവരോട് മറച്ചുവച്ചില്ല.


പിന്നെ അതെല്ലാം കെണിയാക്കി അവർ അവരുടെ വഴിയൊരുക്കി.
ഒരു വിശദീകരണമില്ലാതെ...
ഒരു ഖേദമില്ലാതെ...
ചതിക്കാൻ കൂടെ നിൽക്കുന്നവർക്കേ കഴിയൂ..


ആ രാത്രി അവൾ ഒറ്റക്കിരുന്നു,കരഞ്ഞു.
പക്ഷേ തകർന്നില്ല.
വേദന അവളുടെ നെഞ്ചിൽ ഭാരമായി കിടന്നെങ്കിലും അവൾ മറുനാൾ എഴുന്നേറ്റു.
അവൾ തീരുമാനിച്ചു...


ഇനി തൻ്റെ കണ്ണീരിന് മറ്റാരും അവകാശികളാകില്ലെന്ന്...
അവളുടെ മുറിവുകൾ മറച്ചുവച്ചില്ല
വേദനയെ ശക്തിയാക്കി.
തകർച്ചയെ അവസാനമെന്ന് കരുതിയില്ല.
അത് തുടക്കമാക്കി.
അവൾ പഠിച്ചു.ജോലി നേടി.
അവൾ തൻ്റെ സ്വപ്നങ്ങളെ മറ്റൊരാളുടെ കരങ്ങളിൽ വെക്കാതെ, സ്വന്തം ചിറകുകളിൽ പറത്തി.


വർഷങ്ങൾക്കിപ്പുറം
അവളുടെ ആത്മവിശ്വാസം കണ്ടവർ അത്ഭുതത്തോടെ നോക്കി...
അവൾ ചിരിച്ചു.
ആ ചിരിയിൽ കണ്ണീരുകളുടെ ചരിത്രമുണ്ടായിരുന്നു,
പക്ഷേ തോൽവിയില്ല...

അവളുടെ ഏറ്റവും വലിയ പ്രതികാരം അവർ നഷ്ടപ്പെടുത്തിയവൾ ഇനി ഒരിക്കലും തകർന്ന് പോകാത്തവളാണ് എന്ന സത്യം.
ഒറ്റയ്ക്ക് നടക്കാൻ പേടിക്കരുത്...
ചതിക്കപ്പെട്ട ഹൃദയങ്ങൾ പോലും
ഒരുദിവസം
സ്വന്തം ശക്തിയുടെ ശബ്ദമായി മാറും..... ❤️7d1cb8e48f1bd9f2b58e522ab09b0dcc.jpg
 
Top