• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

❤എന്തെന്നറിയില്ലാ...ചിലരോട് വെറുതെയങ്ങ് ഒരിഷ്ടം തോന്നും....

Galaxystar

Favoured Frenzy
❤പ്രണയത്തോടെ നോക്കിയാലും
അല്ലാതെ നോക്കിയാലും ഒരിഷ്ടം തോന്നും...

❤അവരെപ്പോഴും നിഴൽ പോലെ
കൂടെയുണ്ട് എന്നു തോന്നും...

❤അവരോടൊപ്പം ആരുമറിയാതെ
രാവന്തിയോളം കൂട്ടിരിക്കാൻ
തോന്നും..

❤ഒരുമിച്ചു ചേർന്നിരുന്നു
മഴ നനയാൻ തോന്നും...

❤എപ്പോഴും ഹൃദയത്തിലേറ്റി
നടക്കാൻ തോന്നും..

❤പിണങ്ങിപ്പിരിയാതെ..
പരിഭവം പറയാതെ....
ശാന്തമായി ഒഴുകുന്ന നദിപോലെ...
അങ്ങനെയൊഴുകാൻ തോന്നും...

❤അവരില്ലായ്മയിൽ ശൂന്യതയുടെ
ആഴങ്ങളിലേക്കു പോകുന്നപോൽ
തോന്നും...

❤എത്ര വേദനിപ്പിച്ചാലും..
പിണങ്ങിയാലും....
തിരിച്ചു വേദനിപ്പിക്കാനോ
വെറുക്കാനോ കഴിയാത്ത
ഒരിഷ്ടം തോന്നും...

❤പ്രാണൻ പറിഞ്ഞു പോകുമെന്ന് തോന്നിയാലും പ്രാണനായി നെഞ്ചിലേറ്റാൻ തോന്നും...

❤ചിലപ്പോൾ നിസ്വാർത്ഥ സ്നേഹത്തിന്റെ നിർവചനം ആണെന്നു തോന്നും...

❤ഏതോ ജന്മത്തിൽ നഷ്ടപെട്ടു പോയ പ്രണയത്തിന്റെ ബാക്കിയാണ് നമ്മൾ
എന്നു തോന്നും...

❤കരുതലും സ്നേഹവും പ്രതീക്ഷയും
എല്ലാം ഒരുമിച്ചു പകർന്നു തരുന്ന ആളാണെന്നു തോന്നും...

❤സ്വന്തമാക്കാൻ പറ്റില്ല എന്നറിഞ്ഞിട്ടും
വിട്ടു കൊടുക്കാൻ കഴിയാതെ
ഈ ജന്മം മുഴുവനും.. ഈ ഹൃദയമിടിപ്പ് അവസാനിക്കും വരെ വേണമെന്നു
തോന്നും...

❤കൈവിടില്ലയെന്നുള്ള എന്റെ വിശ്വാസം.. എന്റെ അഹങ്കാരം ആണെന്ന് തോന്നും...

❤നീയാണ് എന്റെ സ്വർഗവും
സ്വപ്നവും ലോകവുമാണെന്നു തോന്നും...

❤നിന്നിൽ നിന്നൊരു തിരിച്ചു പോക്കു സാധ്യമല്ല.. അകലുന്നെങ്കിൽ അതെന്റെ മരണം കൊണ്ട് മാത്രം എന്ന് തോന്നും..

അങ്ങനെ.............................................❤

വാക്കുകൾ കൊണ്ടു വിവരിക്കാനാവാത്ത.. വിലമതിക്കാനാവാത്തൊരിഷ്ടം..!
 
Top