ഒരുപാട് കാലങ്ങൾ ആയി എപ്പോഴും മാറ്റ് കുറയാതെ എന്റെ സ്വപ്നത്തിൽ തെളിയുന്ന കെട്ടിടം..എന്നും സൂര്യാസ്തമയം ആയിരിക്കും അപ്പോൾ..അവിടെ എണ്ണമറ്റ ആളുകൾ. കുട്ടികളും മുതിർന്നവരും.. സ്ത്രീകളും പുരുഷ ജനങ്ങളും.. ആരുടേയും മുഖം വ്യക്തമല്ല.. ഈ കെട്ടിടത്തിന്റെ ഇടനാഴികളിലൂടെ അങ്ങിങ്ങായി ആളുകളുടെ കാൽ പെരുമാറ്റങ്ങൾ.. അതൊരു ഹോസ്പിറ്റൽ ആണെന്ന് തോന്നും ചിലപ്പോൾ.. അല്ലെങ്കിൽ ഏതോ വിദ്യാലയം.. അതുമല്ലെങ്കിൽ എന്തിനോ വേണ്ടി ആഘോഷങ്ങൾക്കായി ഒത്തുകൂടിയൊരു ഇടം.. എല്ലാവരുടെയും മുഖത്തെ ആഹ്ലാദം വ്യക്തമാണ്.. എന്നാൽ മുഖങ്ങൾ ഒട്ടും വ്യക്തമല്ല താനും.. അതിനിടയിൽ നേരിട്ട് കാണുക പോലും ചെയ്യാത്ത സുപരിചിതമായ മുഖങ്ങൾ എനിക്ക് മാത്രം കാണാം.. മനസ്സിൽ പോലും അത്രമേൽ പ്രാധാന്യം നൽകിയിട്ടില്ലാത്തവ.. എന്നാൽ ആ മുഖങ്ങളും സന്തോഷത്തിലാണ്.. ഇവർക്കെല്ലാം ഇടയിൽ
തനിക്ക് കാണേണ്ട മുഖം എവിടെയോ കാണുമല്ലോ എന്നോർത്ത് ഓരോ മുറിക്കുള്ളിലൂടെയും പൂമുഖത്തൂടെയും പരന്നു കിടക്കുന്ന മുറ്റത്തൂടെയും ഉത്കണ്ഠയോടെ പരതുന്ന എന്റെ കണ്ണുകൾ. സ്വപനത്തിനൊടുവിൽ ആ മുറ്റത്തേക്ക് ഇറങ്ങി ഞാൻ നടന്നു കാണും..ചുറ്റുമുള്ള സന്തോഷങ്ങൾക്കിടയിലും അതിലൊന്നും ശ്രദ്ധ ചെലുത്താതെ എന്റെ വേദനയെ മാത്രം തിരഞ്ഞു പോകുന്ന എന്റെ മനസ്സായിരുന്നു ഇത്രയും കാലം ഞാൻ കണ്ട സ്വപ്നം എന്ന് മനസ്സ് കൊണ്ട് ഉണർന്നപ്പോൾ ഇന്ന് വ്യക്തം.. ഉത്തരം കിട്ടാത്ത ആ സ്വപ്നത്തിന് ഇന്ന് എനിക്ക് ഉത്തരം ഉണ്ട്.!

Last edited: