"നിനക്കെന്നെ സ്നേഹിക്കാനാകുമോ "എന്ന കണ്ണുനീരിൽ കലർന്ന അവളുടെ ചോദ്യത്തിന് അയാളുടെ മറുപടി "എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്... പ്രണയമാണ് "എന്നായിരുന്നു...
പ്രണയം എന്ന വാക്ക് കേട്ട മാത്രയിൽ ഉള്ളിലെന്തോ വെന്തെരിയുന്ന വേദനയോടെ അവൾ പറഞ്ഞു.. "അത് വേണ്ട.. ആ വാക്ക് തന്നെ എന്നെ പൊള്ളിക്കുന്നു.. എനിക്ക് ആരെയും പ്രണയിക്കേണ്ട... ആ വാക്കിന്റെ പൊള്ളത്തരത്തിൽ മുറിഞ്ഞു നീറാൻ എന്റെ ഹൃദയത്തിനിനിയും ശക്തിയില്ല...ഒരിക്കൽ കൂടി ആ വാക്കിൽ ഞാൻ വീണുപോയാൽ മരണത്തിനു പോലും അതിൽ നിന്നെന്നെ രക്ഷിക്കാൻ ആകില്ല "..
അവൾ പ്രതീക്ഷയോടെ അയാളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി... എന്നിട്ട് മെല്ലെ ഇടറിയ സ്വരത്തിൽ ചോദിച്ചു ...
"സങ്കടം താങ്ങാനാവാതെ വരുമ്പോൾ, പൊട്ടിക്കരയണമെന്ന് തോന്നുമ്പോൾ ഞാൻ നിന്നരികിൽ വന്നോട്ടെ... എന്നെയൊന്നു കേൾക്കാമോ"...
കുറ്റപ്പെടുത്തുകയോ, ദേഷ്യപ്പെടുകയോ, അവഗണിക്കുകയോ ചെയ്യാതെ എന്നെ ഒന്ന് ആശ്വസിപ്പിക്കാമോ...
"സാരമില്ലെടോ..താൻ കരയാതെ.. എനിക്ക് തന്നെ മനസിലാവും.. എന്നൊന്ന് വെറുതെ പറയാമോ"...
ദേഷ്യവും സങ്കടവും വരുമ്പോൾ അത് പറയാനും കേൾക്കാനും എനിക്ക് ഒരാളുണ്ടെന്ന് വെറുതെ എങ്കിലും ഒന്നാശ്വസിക്കാൻ"..
അവളതു പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ വിതുമ്പിപ്പോയി...
അലിവുള്ള കണ്ണുകളോടെ അയാൾ അവളോട് ചോദിച്ചു.. "ഈ ആവശ്യം ഞാൻ നിരസിച്ചാൽ നീ എന്ത് ചെയ്യും..?
ഒരു നിമിഷം അയാളുടെ മുഖത്ത് ഉറ്റു നോക്കി പതിയെ മുഖം കുനിച്ചവൾ പറഞ്ഞു..
"വിഷാദത്തിനും മരണത്തിനുമിടയിലുള്ള ഈ നൂൽപാലത്തിലൂടെ കാൽ വഴുക്കുന്നത് വരെ ഞാൻ നടക്കും...വീണാൽ അന്നോടെ എന്റെ വേദനകൾ ദൈവം തിരിച്ചു വാങ്ങിക്കും.."
കുനിഞ്ഞ മുഖത്തോടെ ഇരുന്ന അവളുടെ കൈത്തലത്തിൽ മുറുകെ പിടിച്ചു അയാൾ അവൾക്കൊരു ചെറുപുഞ്ചിരി സമ്മാനിച്ചു ..
സ്നേഹം എന്ന വാക്കിന് പ്രണയത്തെക്കാൾ ഒരുപാട് ശക്തിയുണ്ടെന്നും അവിടെ സ്വന്തം വാശിയും ഈഗോയുമെല്ലാം അലിഞ്ഞു ഇല്ലാതാകുമെന്നും അവളറിഞ്ഞു..
സ്വാർത്ഥതയില്ലാത്ത സ്നേഹത്തിനു കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും മുഖമാണെന്നും അന്നവൾ ആദ്യമായി തിരിച്ചറിഞ്ഞു..