വരിക നീ
അറ്റുവീണെൻ ഹൃദയതുണ്ടു കൊരുത്തെടുത്ത പ്രണയനൂലിഴയുമായ്
ഇറ്റിറ്റുവീണോരു നിണമുത്തുകളൊപ്പിയെടുത്താ പുഞ്ചിരിയുമായ്
നീ വീണ്ടും വരികെന്റെ
കിനാക്കൾക്കു നിറമേകിയ കൊലുസ്സി നിസ്വനമായ്
ചിത്തഭ്രമത്താൽ ചേതനയറ്റെൻ മാനസം തേടിയ പുണ്യമായ്
വരിക നീ
ചിതയിൽ എരിഞ്ഞടങ്ങിയാശയ്ക്കു തളിർനാമ്പേകിയ വചസ്സായ്
പ്രാണൻ വെടിയാൻ വെമ്പുനൊരീ പ്രണയത്തിൻ ജീവവായുവായി
വരിക നീ വീണ്ടും വരിക
ഒരുത്തിയുടച്ച് ചിതറിച്ചെൻ ഹൃത്ത് കൊരുത്തെടുത്ത് മറച്ചവളെ
വരിക നീ
സ്വപ്നമായ്
പ്രണയമായ്
യെന്റെ പ്രാണനായ്
വരിക നീ വീണ്ടും വരിക
തരികെനികെന്റെ ഹൃദയമെങ്കിലും…
നിന്നെയൊർത്ത് എരിഞ്ഞൊടങ്ങുവാൻ
തരികെനികെന്റെ ഹൃദയം….