Galaxystar
Favoured Frenzy
മൃതിയടഞ്ഞ സ്വപ്നത്തിന്റെ ഓർമ്മകളുടെ ഇടനാഴികളിൽ വച്ച് ഒരിക്കൽ കൂടി നമ്മൾ വീണ്ടും കണ്ടുമുട്ടുമ്പോൾ
നിന്റെ ശബ്ദത്തിന്റെ നിശ്വാസത്തിൽ
എരിഞ്ഞടർന്ന എന്റെ ഹൃദയത്തിന്റെ
അടങ്ങാത്ത നിലവിളികൾ
എന്നിൽ നിന്നും അടർന്നു വീഴും
ഒരിക്കലും നീ അറിയാതെ പോയ
മഴപ്പാട്ടുകളുടെ ഹൃദയസംഗീതത്തിൽ
പൊള്ളിയടർന്ന മുറിവിൽ നിന്നും
ഹൃദയക്തം പിന്നെയും കിനിഞ്ഞു തുടങ്ങും
നീ പടർത്തിയ കപട പ്രണയത്തിന്റെ
പേരറിയാ പൂക്കൾ കൊഴിഞ്ഞടർന്നു വീഴും
വസന്തത്തിൻ സുഗന്ധമില്ലാതെ
നിന്നിൽ തന്നെ പുത്തു വിടർന്ന്
നിന്നിൽ തന്നെ കൊഴിഞ്ഞു വീഴട്ടെ
ജനി മൃതികളിലൂടെ ഇനിയൊരു
അവശേഷിപ്പുകളില്ലാതെ....
നിന്റെ ശബ്ദത്തിന്റെ നിശ്വാസത്തിൽ
എരിഞ്ഞടർന്ന എന്റെ ഹൃദയത്തിന്റെ
അടങ്ങാത്ത നിലവിളികൾ
എന്നിൽ നിന്നും അടർന്നു വീഴും
ഒരിക്കലും നീ അറിയാതെ പോയ
മഴപ്പാട്ടുകളുടെ ഹൃദയസംഗീതത്തിൽ
പൊള്ളിയടർന്ന മുറിവിൽ നിന്നും
ഹൃദയക്തം പിന്നെയും കിനിഞ്ഞു തുടങ്ങും
നീ പടർത്തിയ കപട പ്രണയത്തിന്റെ
പേരറിയാ പൂക്കൾ കൊഴിഞ്ഞടർന്നു വീഴും
വസന്തത്തിൻ സുഗന്ധമില്ലാതെ
നിന്നിൽ തന്നെ പുത്തു വിടർന്ന്
നിന്നിൽ തന്നെ കൊഴിഞ്ഞു വീഴട്ടെ
ജനി മൃതികളിലൂടെ ഇനിയൊരു
അവശേഷിപ്പുകളില്ലാതെ....
