.
എന്നെ പതുക്കെ പൊതിയുന്ന എന്തോ ഒരു വികാരം ഉണ്ട്. വെറുപ്പുമല്ല… ദേഷ്യവുമല്ല…
മടുപ്പാണെന്ന് പറയാനും മനസ്സ് അനുവദിക്കുന്നില്ല.
എങ്കിലും, ആ മൗനം ഇന്നെന്നെ പൂർണമായി കീഴടക്കിയിരിക്കുന്നു. വാക്കുകളില്ലാതെ തന്നെ ഒരുപാട് തിരിച്ചറിവുകൾ അത് എനിക്കു നൽകി കൊണ്ടിരിക്കുന്നു.
മിണ്ടാൻ കൊതിക്കുന്ന മുഖങ്ങളെ
മനഃപൂർവം കണ്ടില്ലെന്ന് നടിക്കുന്നത്
ഒരിക്കലും എളുപ്പമല്ല. അവിടെയൊക്കെ ഒന്ന് തിരിഞ്ഞുനോക്കാൻ മനസ്സ് ഒന്നു കൊതിച്ചു പോകും.
എന്നിരുന്നാലും, ഇന്നത്തെ ഞാൻ അതിനോടു പതുക്കെ പൊരുത്തപ്പെടുകയാണ്.
ഒരുപാട് നഷ്ടങ്ങൾ പഠിപ്പിച്ച ശാന്തതയോടെ.
അതാകാം… എന്തുകൊണ്ടും നല്ലത്.
മൗനം ചിലപ്പോൾ നമ്മളെ തന്നെയാണല്ലോ
ഏറ്റവും നന്നായി മനസ്സിലാക്കിത്തരുന്നത്.
ചില നേരങ്ങളിൽ, സ്വയം നഷ്ടപ്പെടാതിരിക്കാൻ ആ മൗനമാണ് ഏറ്റവും നല്ലതെന്ന് ഞാൻ തിരിച്ചറിയുന്നു.