Galaxystar
Newbie
മൗനം പാലിക്കാറുണ്ട്
പലരും പലപ്പോഴും..
സഹിച്ചും ക്ഷമിച്ചും
കണ്ണുകൾ നിറയുമ്പോൾ..
മുറിവേറ്റ് രക്തം വാർന്ന്
ഹൃദയം പിടയുമ്പോൾ..
നഷ്ടങ്ങളോർത്ത്..
നേടാനാവാത്തതോർത്ത്..
മനസ്സ് വിങ്ങുമ്പോൾ..
അകം പൊള്ളുമ്പോൾ
പുറമെ മൗനം പൂണ്ട് പുഞ്ചിരിക്കുന്നവർ..
ആക്ഷേപങ്ങളുടെ അസ്ത്രങ്ങളേൽക്കുമ്പോൾ
മൗനം കൊണ്ട് മതിൽ തീർക്കുന്നവർ..
ചിലർ അങ്ങനെയാണ്..
മൗനം കൊണ്ട്
വിധിയോട് മല്ലിടുന്നവർ..
ഒടുവിലൊരു മൗനമുണ്ട്..
ഭാരങ്ങൾ ഇറക്കി വെച്ച്..
കണ്ണുകളടച്ച്..
പുഞ്ചിരിച്ച്..
വിധിയെ തോല്പിക്കുന്ന മൗനം..!
പലരും പലപ്പോഴും..
സഹിച്ചും ക്ഷമിച്ചും
കണ്ണുകൾ നിറയുമ്പോൾ..
മുറിവേറ്റ് രക്തം വാർന്ന്
ഹൃദയം പിടയുമ്പോൾ..
നഷ്ടങ്ങളോർത്ത്..
നേടാനാവാത്തതോർത്ത്..
മനസ്സ് വിങ്ങുമ്പോൾ..
അകം പൊള്ളുമ്പോൾ
പുറമെ മൗനം പൂണ്ട് പുഞ്ചിരിക്കുന്നവർ..
ആക്ഷേപങ്ങളുടെ അസ്ത്രങ്ങളേൽക്കുമ്പോൾ
മൗനം കൊണ്ട് മതിൽ തീർക്കുന്നവർ..
ചിലർ അങ്ങനെയാണ്..
മൗനം കൊണ്ട്
വിധിയോട് മല്ലിടുന്നവർ..
ഒടുവിലൊരു മൗനമുണ്ട്..
ഭാരങ്ങൾ ഇറക്കി വെച്ച്..
കണ്ണുകളടച്ച്..
പുഞ്ചിരിച്ച്..
വിധിയെ തോല്പിക്കുന്ന മൗനം..!