പണ്ട് സ്കൂളീ പഠിക്കുമ്പോ കുറെ കണ്ടിട്ടുണ്ട് തൃമൂർത്തികൾ... എനിക്കും ഉണ്ടായിരുന്നു അങ്ങനെ രണ്ടെണ്ണം കൂടെ.. പക്ഷെ അടിയും ബഹളോം ഒഴിഞ്ഞ നേരം ഇല്ലായിരുന്നു.. ഒരുത്തി പാവം ആണെങ്കിൽ മറ്റൊരുത്തി ഒടുക്കത്തെ ആറ്റിട്യൂട്..ഒരാൾ മറ്റേയാളോട് കൂടുതൽ മിണ്ടിയാൽ അന്ന് ശീതസമരം ആവും.. 2,3 വർഷം അതിന് ശേഷം മൂവരും സ്കൂൾ മാറി വേറെ വേറെ പോയി.. അതിൽ ഒരുത്തി എന്റെ കൂടെ തന്നെ ആയിരുന്നു പുതിയ സ്കൂളിലും... മൂന്നുപേർ ഉള്ള ഗ്യാങ് ഒരിക്കലും സെറ്റ് ആയി പോകില്ല എന്ന എന്റെ തോന്നലിനെ പാടെ മായിച്ചു കൊണ്ട് വർഷങ്ങൾക്കു ശേഷം അവളിതാ ഈ സൈറ്റിൽ വന്നിരിക്കുന്നു... ഇവിടെ സൈറ്റിൽ ഒരുത്തി മാത്രം ആയിരുന്നു ഇടിച്ചു കേറി എന്റെ ലൈഫിൽ ഒരു ഭാഗം ആയി മാറിയത്.. ആളുകളോട് ഉള്ള വിശ്വാസക്കുറവ് ആണ് ആരിലേക്കും അടുക്കാൻ പ്രേരിപ്പിക്കാതെ ഇരുന്നത്.. പക്ഷെ ഇപ്പോ തമാശക്ക് ഉമ്മ കൊടുത്ത് കൊടുത്ത് അവൾ എന്റെ ബയോയിൽ കേറി.. ഇന്നിപ്പോൾ ഞങ്ങൾ രണ്ടാളല്ല.. മൂന്നാൾ ആണ്.. ആരോമലിന്റെ മന്ത്രവാദ കളങ്ങളിൽ നൃത്തമാടി നടക്കുന്ന മൂന്ന് പെൺകുട്ടികൾ....ഇവിടെ വന്ന സമയത്ത് ഒരു ഹഗ് ഇമോജി പോലും ഇടാൻ മടിച്ചിരുന്ന എനിക്കിപ്പോൾ ഉമ്മകൾ വീക്നെസ് ആയി മാറിയിരിക്കുന്നു... ലേബനീസ് എന്നും മറ്റും പറഞ്ഞു മുദ്ര കുത്തപെടുമ്പോൾ ചിരി പൊട്ടുന്നു...



