Galaxystar
Favoured Frenzy
മാഞ്ഞു പോയോ നിൻ ഹൃദയരാഗങ്ങൾ,
പൊൻ വീണയിലൂടുതിർന്നിടാതെ,
അണഞ്ഞു പോയോ നിൻ മൺവിളക്കുകൾ ,
പ്രകാശരേണു പകർന്നിടാതെ
മായുന്നുവോ ഈ നറുനിലാവും,
പൊന്നണിഞ്ഞ നെൽപ്പാടങ്ങളും,
ഹരിതാഭമാം സ്വപ്നതാഴ്‌വാരവും,
മഞ്ഞണിഞ്ഞ മാമലയും മരതകക്കാടും
മാഞ്ഞുപോകുന്നുവോ വിണ്ണിലെ നക്ഷത്രങ്ങളും.,
മുകിലും മഴവില്ലും പൗർണ്ണമിയും,
പൊന്നൊളി വിതറും തെളിവെയിലും,
നിൻ്റെ മൺവീണയിലെ രാഗങ്ങളും
മായുന്നുവോ നിൻ തൂലികത്തുമ്പിലെ അക്ഷരങ്ങളും ,
എന്നോ എഴുതിയ പുസ്തകത്താളിലെ നിറക്കൂട്ടുകളും,
മനസ്സിൻ കൂട്ടിലൊളിപ്പിച്ച കാവ്യഭാവനയും ,
ഹൃദയരാഗത്തിൻ താളവും ശ്രുതിയുമൊക്കെയും