Galaxystar
Favoured Frenzy
മഴയ്ക്ക് ചിറകുകൾ ഉണ്ടെങ്കിൽ
അവ എന്റെ സ്വപ്നങ്ങളെ തൊടുമായിരുന്നു,
മഴവില്ലിന്റെ നിറങ്ങൾ പോലെ.
മഴയുടെ മൃദുലമായ സംഗീതം,
പടിഞ്ഞാറ് കാറ്റിൽ ചിതറുന്ന
പതിവുതെറ്റിയൊരു വൈകുന്നേരം,
കാറ്റിന്റെ കൈകളിൽ തുള്ളിത്തെന്നി
അവ ചിൽപ്പളുങ്കുകളായി വീണപ്പോൾ
ചുണ്ടിൽ പുഞ്ചിരിയും കണ്ണിൽ കടലാഴവുമായിരുന്നു.
ചിറകുകൾ നനഞ്ഞു പറക്കുന്ന
ഒരു കിളിയുടെ ഓർമ പോലെ,
നീർകണങ്ങൾ വീണുടയുമ്പോൾ
മഴ എന്നെ കൊണ്ടുപോയത്..
ഒരു മറഞ്ഞുപോയ കാലത്തേക്ക്.
ചെരുവിന്റെ അരികിൽ ഞാൻ
കുളിർന്ന് നിൽക്കുമ്പോൾ
ചെറുകാറ്റ് എന്റെ ചിന്തകളെ തൊട്ടു.
മഴയോട് ഞാൻ ചോദിച്ചിരുന്നു-
"നീ എത്ര ഓർമകൾ ഒളിപ്പിച്ചിരിക്കുന്നു.."
മറവിയുടെ ഇടവേളയിൽ നിൽക്കവെ-
"നീ മറന്നതെല്ലാം ഞാൻ ഓർമിപ്പിക്കും"
എന്ന് തുള്ളികൾ താളം പിടിച്ചു.
കഴിഞ്ഞകാലത്തെ തൊട്ടുണർത്തുന്ന
തിരിവുകൾ നിറഞ്ഞു ഒഴുകുമ്പോൾ
ചെറു കല്ലുകൾക്കിടയിൽ കളിച്ച ബാല്യം,
ചെമ്പരത്തിപ്പൂവിന്റെ ചന്തം പോലെ
ഹൃദയത്തിൽ പടർന്നിരിക്കുന്നു.
ഒരു നിമിഷം ഞാൻ പഴയതിലേക്ക് തിരിയുന്നു,
മഴയോട് പറയാൻ ഉള്ളത് രണ്ട് വാക്ക്-
"നിനക്ക് നന്ദി, എന്റെ ഓർമകളെ ജീവിപ്പിച്ചതിന്
അവ എന്റെ സ്വപ്നങ്ങളെ തൊടുമായിരുന്നു,
മഴവില്ലിന്റെ നിറങ്ങൾ പോലെ.
മഴയുടെ മൃദുലമായ സംഗീതം,
പടിഞ്ഞാറ് കാറ്റിൽ ചിതറുന്ന
പതിവുതെറ്റിയൊരു വൈകുന്നേരം,
കാറ്റിന്റെ കൈകളിൽ തുള്ളിത്തെന്നി
അവ ചിൽപ്പളുങ്കുകളായി വീണപ്പോൾ
ചുണ്ടിൽ പുഞ്ചിരിയും കണ്ണിൽ കടലാഴവുമായിരുന്നു.
ചിറകുകൾ നനഞ്ഞു പറക്കുന്ന
ഒരു കിളിയുടെ ഓർമ പോലെ,
നീർകണങ്ങൾ വീണുടയുമ്പോൾ
മഴ എന്നെ കൊണ്ടുപോയത്..
ഒരു മറഞ്ഞുപോയ കാലത്തേക്ക്.
ചെരുവിന്റെ അരികിൽ ഞാൻ
കുളിർന്ന് നിൽക്കുമ്പോൾ
ചെറുകാറ്റ് എന്റെ ചിന്തകളെ തൊട്ടു.
മഴയോട് ഞാൻ ചോദിച്ചിരുന്നു-
"നീ എത്ര ഓർമകൾ ഒളിപ്പിച്ചിരിക്കുന്നു.."
മറവിയുടെ ഇടവേളയിൽ നിൽക്കവെ-
"നീ മറന്നതെല്ലാം ഞാൻ ഓർമിപ്പിക്കും"
എന്ന് തുള്ളികൾ താളം പിടിച്ചു.
കഴിഞ്ഞകാലത്തെ തൊട്ടുണർത്തുന്ന
തിരിവുകൾ നിറഞ്ഞു ഒഴുകുമ്പോൾ
ചെറു കല്ലുകൾക്കിടയിൽ കളിച്ച ബാല്യം,
ചെമ്പരത്തിപ്പൂവിന്റെ ചന്തം പോലെ
ഹൃദയത്തിൽ പടർന്നിരിക്കുന്നു.
ഒരു നിമിഷം ഞാൻ പഴയതിലേക്ക് തിരിയുന്നു,
മഴയോട് പറയാൻ ഉള്ളത് രണ്ട് വാക്ക്-
"നിനക്ക് നന്ദി, എന്റെ ഓർമകളെ ജീവിപ്പിച്ചതിന്