മഴയെ പോലൊരാൾ...
ഒരു കോരി ചൊരിയുന്ന മഴയത്ത്, വീടിൻ്റെ ഉമ്മറത്ത് ഇട്ടിരുന്ന ചാരുകസേരയിൽ ഇരുന്നു, ചെറു ചൂടുള്ള കാപ്പി കുടിക്കുമ്പോൾ അവളുടെ മനസ്സിൽ നിറയേ അവൻ്റെ ഓർമകൾ ആയിരുന്നു... അവനോടൊത്ത് അവൾ ചിലവഴിച്ച നേരം... അവളുടെ ദേഹത്ത് പതിക്കുന്ന ഓരോ ജലകണങ്ങളും അയളുടെ സ്പർശനങ്ങളായി അവൾക്ക് അനുഭവപെട്ടു. ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ഓർത്ത് അവള് ഫോണിൽ തന്നെ നോക്കി ഇരുന്നു. പലപ്പോഴും അവൾക്ക് അയാളുടെ സാന്നിധ്യം വേണം എന്ന് തോന്നിയ വേളകളിൽ അയാള് അപ്രതീക്ഷിതമായി അവളെ വിളിച്ചിട്ടുണ്ട്. അയാളുടെ ചാറ്റ് എടുത്ത് നോക്കി പണ്ട് പറഞ്ഞ കര്യങ്ങൾ നോക്കുമ്പോൾ അവളുടെ ചുണ്ടുകൾ അറിയാതെ വിടരുന്നുണ്ടായിരുന്നു. ഇക്കാലത്തിനിടയിൽ അവളിൽ ഇത്രയും സന്തോഷം നിറക്കാൻ മറ്റൊരാൾക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഫോണിൽ നിന്ന് കണ്ണുകൾ മഴയിലേക്ക് മാറുമ്പോൾ ഈ മഴ തന്നെ അല്ലേ നീ എനിക്ക് എന്ന് അവള് മനസ്സിലോർത്തു, കാരണം മഴയെ പോലെ അവൾക്ക് പ്രണയം മറ്റൊന്നിനോടും ഇല്ല. അയാൾ അവളുടെ കൂടെ ഇല്ലാതായിട്ട് എത്രയോ മാസങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു... ഇന്നും എന്നോ ലഭിച്ച സ്നേഹത്തിൻ ഓർമകളും ആയി അവള് അയാളെ നിനച്ചിരിക്കുന്നു... പരസ്പരം ഒരു ഉബാധികളും ഇല്ലാത്തൊരു ഇഷ്ട്ടം ആയിരുന്നു എന്നും അത്. താൻ എനിക്കും ഞാൻ തനിക്കും എന്ന് അവകാശവാദങ്ങൾ ഇല്ലാത്ത ഇഷ്ട്ടം. അവൾ എന്നും അയാൾക്ക് വേണ്ടി സമയം മാറ്റിവച്ചിരുന്നു... അയാളുടെ തിരക്കുകളെയും, പ്രശ്നങ്ങളെയും ബഹുമാനിച്ചിരുന്നു. പ്രണയം തോന്നാൻ അധികം സമയം ആവശ്യം എല്ലാ എന്നാലത് ഹൃദയത്തിൻ പതിയാൻ വളരെ സമയം എടുക്കും, അങ്ങനെ പതിഞ്ഞുപോയ ഒന്നിനെ പറിച്ചെറിയാൻ ആർക്കും പറ്റില്ല, എത്ര ശ്രമിച്ചാലും പറ്റില്ല. തൻ്റെ ആവില്ല എന്നും, തൻ്റെ സ്വന്തം അല്ല എന്നും പൂർണ ബോധത്തോടെ, ആ മഴയെപോലെ അവൾ അയാളെ സ്നേഹിച്ചുകൊണ്ടേ ഇരിക്കുന്നു...
Last edited:







