Galaxystar
Favoured Frenzy
ജാലകചില്ലിൽ കൈതട്ടി ചിരിക്കൂമീ മഴയ്ക്ക് ഏതെല്ലാംഭാവം..താളം.
ചിന്നി ചിണുങ്ങി തെറിക്കും മഴത്തുള്ളികൾക്ക് അതു വീഴുമാ പ്രതലത്തിൻ താളം..
ചാരത്തു നിന്നു പരിഭവം പറയും പ്രണയിനിയെ നെഞ്ചോട് ചേർത്തു കാതിൽ മന്ത്രിക്കുമവനോ പെയ്യും മഴക്കപ്പോൾ ലാസ്യ ഭാവം..
കല്യാണ വീട്ടിൽ പെയ്യും മഴക്കാകെയൊരു പ്രസരിപ്പിൻ താളം..
മരണവീട്ടിൽ നീ പെയ്യുമ്പോഴോ കണ്ണീരിനൊപ്പമൊരു മൂക ശോകതാളം
സയന്തനത്തിൽ പെയ്യും മഴയ്ക്കോ വഴിക്കണ്ണുമായി നിന്നു പിറുപിറുക്കുമൊരു വിരഹിണിതൻ ഭാവം..
ഇലത്തുമ്പിലൂടെ ഇറ്റിറ്റു നീ കണ്ണീരോഴുക്കി മണ്ണിനെ പുല്കുമ്പോൾ കൂടിച്ചേരലിന്റെ നിർവൃതിതൻ ഭാവം..