.
അതെ... നീ പറഞ്ഞത് സത്യമാണ്. മറുപടി ഇല്ലാത്ത കത്തുകൾ വേദനിപ്പിക്കുന്നത് തന്നെയാണ്. പക്ഷേ, നിനക്കുള്ള മറുപടികൾ ഞാൻ എന്നും തന്നിട്ടുണ്ട്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ. ഞാൻ എവിടെയെങ്കിലും ഒക്കെ കുറിച്ചിടുന്ന വരികൾ തന്നെ ആയിരുന്നു നിനക്കുള്ള മറുപടികൾ. അതുപോലെ ഇതും നിനക്കുള്ള മറുപടി ആണ്.
ഞാൻ നിന്നെ മറക്കുകയാണെന്നോ അവഗണിക്കുകയാണെന്നോ ഉള്ളതെല്ലാം നിൻ്റെ വെറും തോന്നലുകൾ മാത്രമാണ്. എൻ്റെ ഹൃദയത്തിൽ മറ്റൊരു ചിന്തയ്ക്കും ഇടം നൽകാത്തവിധം, നീ എന്നെ നിൻ്റെ ഓർമ്മകളുടെ തടവറയിൽ ആക്കിയിരിക്കുന്നു. ആ തടവിൽ നിന്ന് എനിക്ക് ഒരിക്കലും മോചനമില്ല.
ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ ഒരു മനോഹര നിമിഷം മാത്രം അടയാളപ്പെടുത്താൻ ആവശ്യപ്പെട്ടാൽ,
എൻ്റെ ഉത്തരം എന്നും നീ എന്ന് മാത്രമാകും. കാരണം, നിനക്ക് പകരം വെക്കാൻ എനിക്ക് ഇനി നീ മാത്രമാണുള്ളത്.
ഇനിയൊരു പ്രണയം എനിക്കുണ്ടാവില്ല. എന്റെ പ്രണയം നിന്നിൽ അവസാനിക്കുന്നു. നിന്നെ എന്റെ അവസാന പ്രണയമായി സൂക്ഷിക്കുന്നതിനുമപ്പുറം നിന്നോട് ഞാനിനിയും എങ്ങനെയാണ് നീതി പുലർത്തുക.
നിന്റെ വരികൾ കടമെടുത്തു തന്നെ ഞാൻ ഇത് അവസാനിപ്പിക്കുന്നു. ചില ആളുകൾ അങ്ങിനെ ആണ്, അനുവാദം കൂടാതെ കടന്നു വരും പിന്നീട് ഇറക്കി വിടാനാവാത്ത വണ്ണം നമ്മളിൽ വേരുറപ്പിക്കും.
എന്റെ പ്രണയത്തെ ഇത്രമേൽ മനോഹരമായി നിർവചിച്ചത് നീ മാത്രമാണ്...!