Galaxystar
Wellknown Ace
മനസ്സറിയാതെന്ന് കളവോതാൻ വയ്യെൻ്റെ
മനസ്സറിവോടാണവൾ സ്നേഹം തന്നത്
മയങ്ങിക്കിടന്ന മോഹപുഷ്പങ്ങളിൽ
മധു നിറച്ചനുരാഗം വിളമ്പിയവൾ.
കടക്കണ്ണിൽ ചാരുത ചാലിച്ചെഴുതി
കവിത്രയം വർണ്ണിച്ച രൂപമോടെ
കരളിൽ കുളിർ മഴ തീർത്തവളെ ഞാൻ
കൽഹാരപ്പൂ പോൽ കണ്ടിരുന്നു.
അല്ലി വിടർത്തുമൊരാമ്പൽ പോലെൻ്റെ
അന്തരംഗം മലർ പൊയ്കയാക്കേ
അന്തിക്കതിരവ ശോഭ കടംകൊണ്ട്
അലിവിൻ നിറകുടമാകുമവൾ
എങ്ങനെയെത്തി നീ ചെന്താരകമേ
എണ്ണിയാൽ തീരാത്ത ഓർമ്മകളേകാൻ എത്ര കാലം സ്വന്തമായിരുന്നെന്നല്ല
എല്ലാം മറന്നുള്ളകാലമൊന്നായി നാം.
മഴപെയ്തു തോർന്നപോലൊരുനാൾ മടങ്ങി നീ
മരപ്പെയ്ത്തുമായ് ഞാനലഞ്ഞിടുന്നു
മനസ്സറിയാതെ മടങ്ങാൻ കഴിയില്ല
മണമേറെ പങ്കിട്ട ഇണയായിരുന്നു നാം.
മനസ്സറിവോടാണവൾ സ്നേഹം തന്നത്
മയങ്ങിക്കിടന്ന മോഹപുഷ്പങ്ങളിൽ
മധു നിറച്ചനുരാഗം വിളമ്പിയവൾ.
കടക്കണ്ണിൽ ചാരുത ചാലിച്ചെഴുതി
കവിത്രയം വർണ്ണിച്ച രൂപമോടെ
കരളിൽ കുളിർ മഴ തീർത്തവളെ ഞാൻ
കൽഹാരപ്പൂ പോൽ കണ്ടിരുന്നു.
അല്ലി വിടർത്തുമൊരാമ്പൽ പോലെൻ്റെ
അന്തരംഗം മലർ പൊയ്കയാക്കേ
അന്തിക്കതിരവ ശോഭ കടംകൊണ്ട്
അലിവിൻ നിറകുടമാകുമവൾ
എങ്ങനെയെത്തി നീ ചെന്താരകമേ
എണ്ണിയാൽ തീരാത്ത ഓർമ്മകളേകാൻ എത്ര കാലം സ്വന്തമായിരുന്നെന്നല്ല
എല്ലാം മറന്നുള്ളകാലമൊന്നായി നാം.
മഴപെയ്തു തോർന്നപോലൊരുനാൾ മടങ്ങി നീ
മരപ്പെയ്ത്തുമായ് ഞാനലഞ്ഞിടുന്നു
മനസ്സറിയാതെ മടങ്ങാൻ കഴിയില്ല
മണമേറെ പങ്കിട്ട ഇണയായിരുന്നു നാം.