Galaxystar
Newbie
ഓരോ രാത്രികളിലും..
എന്റെ അരികിലേക്ക് ചേർന്നിരുന്നുകൊണ്ട്..
നേരിയ തോതിലുള്ള
നിലാവിന്റെ വെളിച്ചത്തിൽ...
അയാൾ എന്നോ കുറിച്ചിട്ട വരികളെ
എനിക്ക് മാത്രമായി മൂളി കേൾപ്പിക്കുമായിരുന്നു..
ആ വരികളിൽ അത്രയും
എന്നോടുള്ള സ്നേഹമായിരുന്നു എന്ന്
അത് വായിച്ചു തീരുന്ന മാത്രയിൽ ഞാനറിയുമ്പോൾ..
ഞാനൊരു സ്വപ്നലോകത്തെ
രാജകുമാരിയെ പോലെയായ് മാറും..
കവിതകൾക്കിടയിലെ എത്ര കേട്ടാലും
മതി വരാത്ത ചില വരികളെ മാത്രം ഞാൻ അയാളെകൊണ്ട് വീണ്ടും ആവർത്തിച്ചു വായിപ്പിക്കുകയും..
അതിന് സമ്മാനമായി അയാളുടെ കവിളുകളിൽ എന്റെ ചുണ്ടുകൾ ചേർത്ത് മനോഹരമായ ഒരു ചുംബനം നൽകുകയും ചെയ്യുമായിരുന്നു..
നീണ്ട സംസാരങ്ങൾക്കിടയിൽ
ഞാനുറങ്ങി പോയതിന് ശേഷവും
അയാൾ ഉറങ്ങാതെ എന്നിലേക്ക് നോക്കിയിരിക്കുകയും എൻ്റെ തലമുടി ഇഴകളിൽ പ്രണിയാർദ്രമായി തലോടുകയും ചെയ്യുമായിരുന്നു..
മറ്റൊരു പുലരിയിൽ
ഞാനുണർന്ന് നോക്കുമ്പോൾ
കിഴക്കേ മൂലയിലെ ടേബിളിൻ്റെ പുറത്ത് അയാൾ ഇന്നലെ രാത്രിയിൽ എനിക്ക് വേണ്ടി മാത്രം എഴുതിയ കവിത പൂർത്തിയാക്കി വച്ചിട്ടുമുണ്ടാവും..!