"പ്രണയം" അതെത്ര സുഖമുള്ള വികാരമാണെന്ന് തിരിച്ചറിഞ്ഞ പ്രായത്തിൽ പക്ഷേ അതു തുറന്നു പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. പിന്നീടെല്ലായ്പ്പോഴും പറയാതെപോയ ആ പ്രണയം ഉള്ളില്‍ കെടാത്ത ഒരു കനല്‍ പോലെ അവശേഷിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം മുക്തി നേടിയെന്നു കരുതി പുതിയ പാതയിൽ യാത്ര തുടർന്നപ്പോഴും, പിന്നെയും പിന്നെയും അവന്റെ ഓർമകൾ കുത്തി നോവിക്കുന്നു. അവനോട് പറയാൻ കഴിയാതെ പോയ വാക്കുകൾ, എഴുതാൻ തുടങ്ങുമ്പോൾ പോലും ആ ഓർമകൾ എന്നെ പിന്നോട്ട് വലിക്കുന്നു.
വർഷങ്ങൾക്കിപ്പുറം പക്വതയില്ലാത്ത പ്രണയമെന്നു പറഞ്ഞ് ആശ്വസിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു കൗമാരക്കാരിയുടെ ഭ്രമം മാത്രമായിരിക്കാമെന്ന് വിശ്വാസിക്കാൻ കിണഞ്ഞു പരിശ്രമിക്കുമ്പോഴും, ആ മധുരനൊമ്പരം എവിടെ നിന്നോ തികട്ടിവരും. അറിയാതെ ചുണ്ടുകളൊരു പുഞ്ചിരി പൊഴിക്കും. ഒരു മഴ കൂടി പെയ്തിരുന്നെങ്കിലെന്ന് കൊതിച്ചുപോകും.
കുറച്ച് നാളുകള്‍ക്ക് മുൻപാണ് അവന്റെ നമ്പർ ഒരു വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നും അവിചാരിതമായി കിട്ടിയത്. വിളിക്കണമെന്നു തോന്നി. മറുതലയ്ക്കല്‍, പഴയ കുട്ടിത്തമൊക്കെ പോയി പക്വതയാർന്ന ഒരാണിന്റെ ശബ്ദമായിരുന്നു. അസാധാരണമായി ഒന്നുമില്ലാത്ത, കേവലം സൗഹൃദം പുതുക്കല്‍ മാത്രമായി ആ ഫോൺകോള്‍ അവസാനിക്കരുതെന്ന് ഞാൻ ഉറപ്പിച്ചു. പണ്ടത്തെ ആ കൗമാരക്കാരിക്ക് ഇല്ലാതെ പോയ ധൈര്യം ഇപ്പോൾ എനിക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞതു കൊണ്ട് തന്നെ, ഒരു തമാശരൂപേണ അവനോട് ഞാൻ പറഞ്ഞു...
"നിന്നെ ഞാൻ പ്രണയിച്ചിരുന്നു... പക്ഷേ, നമ്മുടെ സൗഹൃദത്തെ ബാധിക്കുമെന്ന് കരുതി ഞാൻ പറഞ്ഞില്ല... ഇപ്പോ അത് പറയണമെന്ന് തോന്നി..."
ഒരു ചെറിയ നിശബ്ദതയ്ക്ക് ശേഷം അവന്റെ മറുപടിയെത്തി.
"ഞാനും..."