Galaxystar
Favoured Frenzy
വിണ്ട മണ്ണിന്റെ നിർദ്ദയത്വത്തിലും പൂക്കാതിരിക്കാനാവില്ലെനിക്ക്.....
നെഞ്ച് വിങ്ങുന്ന ഏകാന്തതയിലും പ്രണയഗീതങ്ങൾ പാടാതെ വയ്യ...
നിറമാലയായ് നിൻ വിരിമാറിൽ-
വീണെന്റെ നൊമ്പരം കണ്ണീരായ് പെയ്യണം.....
പെരുവഴിയോരത്ത് പതിതയായ് നിന്നാലും മുഖമുയർത്താതിരിക്കാനാവില്ലെനിക്ക്...
എൻ ദളങ്ങൾ പറിച്ചെറിഞ്ഞാലും,
എൻ മുകുളങ്ങൾ വാടിക്കൊഴിഞ്ഞാലും,
നിന്റെ ഓർമ്മയിൽ ഞാനുയിർക്കൊള്ളും.
പാതയോരത്തെ പാഴ്ച്ചെടിപ്പൂവിനെ
നീയൊരിക്കലും നോക്കില്ലയെങ്കിലും...
പൂത്തതൊക്കെ വെറുതെയെന്നറിഞ്ഞിട്ടും,
പൂക്കളെന്നിൽ വാടിക്കരിഞ്ഞിട്ടും,
നിന്റെ ഓർമകൾ ഉള്ളിൽ വിടരുമ്പോൾ
പൂക്കാതിരിക്കാനാവില്ലെനിക്ക്.....
നെഞ്ച് വിങ്ങുന്ന ഏകാന്തതയിലും പ്രണയഗീതങ്ങൾ പാടാതെ വയ്യ...
നിറമാലയായ് നിൻ വിരിമാറിൽ-
വീണെന്റെ നൊമ്പരം കണ്ണീരായ് പെയ്യണം.....
പെരുവഴിയോരത്ത് പതിതയായ് നിന്നാലും മുഖമുയർത്താതിരിക്കാനാവില്ലെനിക്ക്...
എൻ ദളങ്ങൾ പറിച്ചെറിഞ്ഞാലും,
എൻ മുകുളങ്ങൾ വാടിക്കൊഴിഞ്ഞാലും,
നിന്റെ ഓർമ്മയിൽ ഞാനുയിർക്കൊള്ളും.
പാതയോരത്തെ പാഴ്ച്ചെടിപ്പൂവിനെ
നീയൊരിക്കലും നോക്കില്ലയെങ്കിലും...
പൂത്തതൊക്കെ വെറുതെയെന്നറിഞ്ഞിട്ടും,
പൂക്കളെന്നിൽ വാടിക്കരിഞ്ഞിട്ടും,
നിന്റെ ഓർമകൾ ഉള്ളിൽ വിടരുമ്പോൾ
പൂക്കാതിരിക്കാനാവില്ലെനിക്ക്.....