Continuing from Part 1... This chapter holds the weight of realization and self-love. Some stories aren’t meant to be fairy tales—but they teach you everything you need to grow.
He always said his words are filled with love for her. പക്ഷെ ആ വാക്കുകൾ കൊണ്ട് തന്നെ അവൾക്ക് മുറിവേല്ക്കും എന്ന് അവൾ അറിഞ്ഞില്ല. ആദ്യമൊക്കെ നല്ല രീതിയിൽ തന്നെ ആയിരുന്നു. പിന്നീട് വീട്ടിൽ വീണ്ടും കല്യാണക്കാര്യം ചർച്ച ആയതോടെ അവൾ അവന് message അയച്ചു.
: "നമ്മുക്ക് നിർത്താം. ഇത് ഒരിക്കലും നടക്കില്ല. പിന്നെ അതുകഴിഞ്ഞു സങ്കടപെടാൻ എനിക്ക് വയ്യ. നമ്മൾക്ക് രണ്ടാൾക്കും ഇതിനേക്കാൾ ഏറെ സങ്കടം അന്ന് ഉണ്ടാവാതിരിക്കാൻ നമ്മക്ക് ഇവിടെ വെച്ച് തന്നെ നിർത്താം."
ആദ്യം രണ്ടാൾക്കും ഇതു ഉൾകൊള്ളാൻ കഴിഞ്ഞില്ല. അയാൾ, അയാൾ എഴുതിയ കാര്യങ്ങൾ അവൾക്ക് അയച്ചുകൊടുത്തു. അവളെ കുറിച് ആണ് എഴുതിയത് എന്നും പറഞ്ഞുകൊണ്ട്. വീണ്ടും അയാൾ എഴുതിയത് അവൾക്ക് അയച്ചു കൊടുത്തു. വായിച്ചപ്പോ ആദ്യമേ അത് അവളെ കുറിച്ചാണോ എന്ന് അവൾ ഓർത്തു കാരണം അവളുടെ ഇഷ്ടങ്ങളോ ആഗ്രഹങ്ങളോ ഒന്നും അയാൾ ചോദിച്ചിരുന്നില്ല. അവൾ പറഞ്ഞിട്ടുമില്ല. ആരും ഇതുവരെ അവളോട് അങ്ങനെ ചോദിച്ചിട്ടുമില്ല . പക്ഷെ എഴുത്തുകാരന്റെ ഭാവനയും അതിൽ വരുത്താമല്ലോ. എന്നാലും അവൾ ചോദിച്ചു
: "ഇത് എന്നെ കുറിച്ചാണോ?"
ആയാൾ അതേയെന്നും പറഞ്ഞു. അവൾക്ക് മനസിലായി അയാൾ ഇപ്പോഴും അവളുടെ ഓർമ്മകളിൽ ജീവിക്കുന്നുവെന്ന്. അവൾ ഓർത്തു അവൾ അയാളെ വേദനിപ്പിക്കുന്നുണ്ടോ എന്ന്, അവളുടെ മുത്തശ്ശി പഠിപ്പിച്ചുകൊടുത്തത് ആരെയും വേദിനിപ്പിക്കരുത് എന്ന് ആണ്. അതുകൊണ്ട് എന്ത് വന്നാലും അയാൾ വേദനിക്കരുതെന്നും, ഇത് വിജയിക്കണം എന്നും അവൾ ആഗ്രഹിച്ചു. അവൾ പറഞ്ഞു
: "നമുക്ക് വീണ്ടും ഒന്നിച്ചാലോ" അയാൾക്കും ഓക്കേ ആയിരുന്നു ആ ചോദ്യം. പക്ഷെ അയാൾ എഴുതിയതൊന്നും അവളെ കുറിച്ചായിരുന്നില്ല, അത് വേറെ ആളെക്കുറിച്ചു ആയിരുന്നു എന്ന് പിന്നീട് ആണ് അവൾ അറിഞ്ഞത്.
ഇതിനോടകം അയാൾക്ക് വേറെയൊരു കാമുകി കൂടി ഉണ്ടായി. അവൾ അതിനെക്കുറിച്ച് ചോദിച്ചപ്പോൾ അങ്ങനെ പ്രേമം ഒന്നും ഇല്ല എന്ന മറുപടി കിട്ടി. ഇതിനിടയിൽ വേറെയും കുറച്ചു സംഭവങ്ങൾ ഉണ്ടായി പക്ഷെ ചില പരിപാടികളിൽ ഒക്കെ എഴുതികാണിക്കുന്നത് പോലെ "ഇതു ആരും അനുകരിക്കരുത്" എന്ന് ഉള്ളതോണ്ട് അത് ഇവിടെ പറയുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞ് അയാൾ പറഞ്ഞു, അവൾ പോയ് അവൾ ഇനി വരില്ല എന്ന്. അവൾ പറഞ്ഞു, : "നിങ്ങൾ സുഹൃത്തുക്കൾ മാത്രം ആയിരുന്നു എങ്കിൽ എന്തിനാ ആ ഫ്രണ്ട്ഷിപ് കളഞ്ഞത്?". That day, a thought crossed her mind: would he abandon her the same way, fulfilling her biggest fear of being abandoned by the one she loves?
ഹാ അതുകഴിഞ്ഞു അവർ വീണ്ടും ഹാപ്പി ആയി പോയി. പക്ഷെ ഇടക്ക് ഓരോ ചെറിയ കാര്യം പറഞ്ഞു അയാൾ അവളെ ഉപേക്ഷിക്കാൻ നോക്കി. അവൾ അതൊക്കെ പരിഹരിച്ചു വീണ്ടും ഓക്കേ ആക്കി. കാരണം വീണ്ടും ഇതു നിന്നുപോവരുത് എന്ന് അവൾക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഇത് success ആവണം എന്ന് അവൾ ആഗ്രഹിച്ചിരുന്നു.
പക്ഷെ അയാളോ? ഓരോ ചെറിയ reason ഉണ്ടാക്കി ഉപേക്ഷിക്കാൻ നോക്കിയത് എന്തിനായിരുന്നു? നേരത്തെ പ്രേമം അല്ലാത്ത പ്രേമം ഉണ്ടായിരുന്ന ആ കുട്ടിയെ ഉപേക്ഷിച്ചത് പോലെ അവളുടെ use കഴിഞ്ഞപ്പോൾ അവളെയും ഉപേക്ഷിക്കാൻ നോക്കിയതാണോ? അതോ അയാൾ ഉദ്ദേശിച്ച, അയാൾ ആഗ്രഹിച്ച എന്തെങ്കിലും അയാൾക് അവളിൽ നിന്ന് കിട്ടാതെ വന്നിട്ടോ? അതോ ഇനി ഒരേ സമയം വേറെ കാമുകി/ കാമുകിമാർ അയാൾക്ക് ഉണ്ടായിരുന്നോ? അതോ അയാൾക്ക് അവളോട് ഇഷ്ടമില്ലായിരുന്നോ?
അതിനിടക്ക് വേറെയൊരു അക്കൗണ്ട് ആ virtual world ഇൽ വന്നു. ഏതാണ്ട് അയാളുടെ പോലെ ഒക്കെ തന്നെ. അവൾക്ക് സംശയം തോന്നി അയാളോട് ചോദിക്കുമ്പോഴൊക്കെയും, "നിനക്ക് എന്നെ വിശ്വാസമില്ലേ, എന്റെയല്ല അത് ",എന്ന് അയാൾ പറഞ്ഞോണ്ട് തന്നെ ഇരുന്നു. വേറെ ഒരു സുഹൃത്തിനോട് ചോദിച്ചപ്പോൾ അത് അയാൾ തന്നെ എന്ന് ഉറപ്പ് കിട്ടിയതിനു ശേഷം ചോദിച്ചു അപ്പോഴും നിരസിച്ചു. അയാളെക്കാൾ വിശ്വാസം അവരെ ആണോ എന്നായിരുന്നു അയാളുടെ ചോദ്യം. അവസാനം അവൾ തന്നെ ഇറങ്ങി കണ്ടുപിടിക്കാൻ. അയാളുടെ രണ്ടാം അക്കൗണ്ടിൽ നിന്നും അയാൾ പറഞ്ഞ details ഒക്കെയും ആദ്യത്തെ അക്കൗണ്ട് പറഞ്ഞ ഡീറ്റൈൽസും ആയി സാമ്യം തോന്നി അവൾ ഉറപ്പിച്ചു. ഇത് അയാൾ തന്നെ. അവൾ തിരിച്ചു അവളുടെ അക്കൗണ്ട് ഇൽ വന്നപ്പോ ഒരു ചോദ്യം,
:"എടി നീ ആണോ എന്നെ ചോദിച്ചു ഒരു അക്കൗണ്ട് ഇൽ സംസാരിച്ചത്"
അവൾ അതേ എന്ന് ഉത്തരം പറഞ്ഞു. അതെന്താ എന്ന് മറുചോദ്യം. അവൾ അപ്പൊ തന്നെ അയാളോട് പറഞ്ഞു, "എന്തിനാ ഇങ്ങനെ കള്ളം പറയണേ?"
അവസാനം അയാൾ സമ്മതിച്ചു അയാൾ തന്നെ ആണ് അതെന്ന്. ഒരു കള്ളം ആദ്യം പറഞ്ഞതോണ്ട് ആ കള്ളം മറക്കാൻ വേണ്ടിയിട്ട് ആണത്രേ ഇത്രേം കള്ളങ്ങൾ പറഞ്ഞത്. "ഇനിയും നിന്നോട് എനിക്ക് കള്ളങ്ങൾ പറയാൻ സാധിക്കില്ല അതോണ്ട് കുറ്റസമ്മതം നടത്തി" എന്നും അയാൾ പറഞ്ഞു.
She couldn't digest it. അവൾക്ക് അത് പെട്ടെന്ന് ഉൾകൊള്ളാൻ ആവുന്നുണ്ടായിരുന്നില്ല. വേറെ അക്കൗണ്ട് ഉണ്ടായതിനേക്കാളും അവളെ വിഷമിപ്പിച്ചത് അതിൽ ആയാൾ വേറെ പെൺകുട്ടികളുടെ പിറകേ പോയത് ആയിരുന്നു. അവളോട് കള്ളം പറഞ്ഞതും അവൾക്ക് സഹിക്കാൻ പറ്റുന്നതായിരുന്നില്ല. She decided to take a break.
അവൾ അയാൾക്ക് വേണ്ടി ഇത്രയും നാൾ മാറ്റിവെച്ച സമയത്തെ കുറിച് ആലോചിച്ചു. ഇടക്ക് ഒരിക്കൽ christmas time il അയാൾക്ക് വേണ്ടിയിട്ട് അവൾക്ക് അവളുടെ ഏട്ടനിൽ നിന്ന് പോലും അടിയും ശകാരങ്ങളും കിട്ടിയത് ഓർത്തു. അയാൾക്ക് വേണ്ടിയിട്ട് അവളുടെ trauma ഒക്കെ മാറ്റാൻ അവൾ തീരുമാനിച്ചിരുന്നു. കാരണം അയാൾ കൂടെ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ മാത്രം. പക്ഷെ ആയാൾക്കോ ഇത് വെറും virtual world ile ഒരു fun / fake love മാത്രം ആയിരുന്നു?
അയാളോട് മിണ്ടാതിരിക്കുമ്പോഴും അവളുടെ ചിന്ത അയാളെ കുറിച് ആയിരുന്നു. അയാൾ ഓക്കേ ആണോ, ഹാപ്പി ആണോ എന്നതായിരുന്നു അവളുടെ ചിന്ത. ഇങ്ങനെയൊക്കെ അയാളുടെ അടുത്ത് നിന്ന് സംഭവിച്ചെങ്കിലും കുറച്ചു നാളെങ്കിലും കൂടെ ഒരാൾ ഉണ്ടെന്ന് തോന്നിപ്പിച്ചതിന് അവൾക്ക് അയാളെ മറക്കുവാൻ സാധിക്കില്ല. തിരിച്ചു ചെന്ന് പ്രേശ്നങ്ങൾ പരിഹരിക്കാം എന്നും അവൾ ചിന്തിച്ചിരുന്നു. കുറച്ചു ദിവസത്തിനുള്ളിൽ അവളുടെ engagement നടക്കാൻ ഇരിക്കുന്നു, അവൾ ഇഷ്ടപ്പെട്ട ആൾടെ അടുത്തുനിന്നും ഇങ്ങനത്തെ അനുഭവങ്ങളും ഉണ്ടായി. എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ചിരുന്നപ്പോൾ ഏട്ടൻ അവളും ആയിട്ട് സംസാരിച്ചു. അവൾ എല്ലാ കാര്യങ്ങളും അവളുടെ ഏട്ടനോട് share ചെയ്‌തു. അങ്ങനെ അവളുടെ engagement cancel ആക്കി.