Galaxystar
Favoured Frenzy
ഓർമ്മകൾക്കേറെത്തിളക്കം, മനസ്സിന്റെ,
ഓളപ്പരപ്പിലൊഴുകിയെത്തും,
ഓർമ്മകളാണെന്നുമാശ്വാസം ജീവിത-
യാത്രയിലാനന്ദദാ
യകവും
ബാല്യവും കൗമാരകാലവും പിന്നിട്ട
നാട്ടുവഴികൾതൻ പച്ചപ്പിലായ്
മോഹങ്ങൾ പൂത്തുവിടർന്നതും സ്വപ്നത്തിൻ
ജാലം തുറന്നതുമെത്ര രമ്യം
പൂങ്കുയിൽപ്പാട്ടിൻ മറുവരി മൂളിയ
കാലവും കണ്ണിലെ നക്ഷത്രവും
മാഞ്ഞുപോയ്
വീണ്ടും തഴുകിയുണർത്തുവാൻ,
ഓർമ്മകൾമാത്രം സഹചാരികൾ
വേഷപ്പകർച്ചകൾ, കാലം കരുതിയ
തീക്കനൽ പാതയിൽ,കൂരിരുളിൻ,
താണ്ഡവം,
കരിനിഴൽക്കൂട്ടിൽ വിധിയത്,
കാത്തുവച്ചീടും ശരശയ്യകൾ
രാപ്പകലൂർന്ന്, ശിശിരം, വസന്തത്തിൻ
മോഹനക്കാഴ്ച നിറച്ചിടുവാൻ
ഓരോ ദളവും കൊഴിക്കുന്നു, പ്രതീക്ഷകൾ
ചാർത്തുന്നു, പിന്നെയും പൂത്തുലയാൻ
ഓളപ്പരപ്പിലൊഴുകിയെത്തും,
ഓർമ്മകളാണെന്നുമാശ്വാസം ജീവിത-
യാത്രയിലാനന്ദദാ

ബാല്യവും കൗമാരകാലവും പിന്നിട്ട
നാട്ടുവഴികൾതൻ പച്ചപ്പിലായ്
മോഹങ്ങൾ പൂത്തുവിടർന്നതും സ്വപ്നത്തിൻ
ജാലം തുറന്നതുമെത്ര രമ്യം
പൂങ്കുയിൽപ്പാട്ടിൻ മറുവരി മൂളിയ
കാലവും കണ്ണിലെ നക്ഷത്രവും
മാഞ്ഞുപോയ്
വീണ്ടും തഴുകിയുണർത്തുവാൻ,
ഓർമ്മകൾമാത്രം സഹചാരികൾ
വേഷപ്പകർച്ചകൾ, കാലം കരുതിയ
തീക്കനൽ പാതയിൽ,കൂരിരുളിൻ,
താണ്ഡവം,
കരിനിഴൽക്കൂട്ടിൽ വിധിയത്,
കാത്തുവച്ചീടും ശരശയ്യകൾ
രാപ്പകലൂർന്ന്, ശിശിരം, വസന്തത്തിൻ
മോഹനക്കാഴ്ച നിറച്ചിടുവാൻ
ഓരോ ദളവും കൊഴിക്കുന്നു, പ്രതീക്ഷകൾ
ചാർത്തുന്നു, പിന്നെയും പൂത്തുലയാൻ