• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പിന്നെയും പിന്നെയും പ്രണയം

vichu999

Newbie
നിങ്ങൾ നിങ്ങളുടെ ഇരുപതുകളിലോ, മുപ്പതുകളിലോ , നാല്പതുകളിലോ ഒക്കെയായിക്കൊള്ളട്ടെ ,നിങ്ങളിൽ പ്രണയം വിടരുമ്പോൾ നിങ്ങൾ നിങ്ങളുടെ ഊർജത്തെയും ചാപല്യങ്ങളെയും വീണ്ടെക്കുന്നുവെന്നാണ് ! കൗമാരത്തിൽ നിങ്ങളിലുണ്ടായിരുന്ന പ്രേമ തീക്ഷ്ണതകളെ നിങ്ങൾ ഭംഗിയായി പുതുക്കുന്നുവെന്നുമാണ് !
ആയതിനാൽ നിങ്ങളിൽ സംഭവിക്കുന്ന പ്രേമമെന്നത് പിന്നെയും മോഹങ്ങളെ നിങ്ങളിൽ നിറയ്ക്കാൻ തുടങ്ങും ! പ്രേമത്തിന്റെ പുതുമകളിൽ നിറഞ്ഞുകൊണ്ട് ഒഴുകി പോകാൻ നിങ്ങളിൽ വ്യഗ്രതകൾ സൃഷ്ടിക്കും ! നിങ്ങളിൽ കാട്ടുപൂക്കളുടെ സൗരഭ്യങ്ങൾ നിറയും വിധം പ്രേമം നിങ്ങളെ ഉന്മേഷത്തിലേക്കാകും!
ആവേശത്തോടെയും സൗന്ദര്യത്തോടെയും ജീവിതത്തെ വീക്ഷിക്കുവാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന മുഖ്യ ഘടകം പ്രേമം തന്നെയാണ് !അതാകട്ടെ ഏതൊരു സമയത്തും പ്രായത്തിലും സാഹചര്യ്ത്തിലുമൊക്കെ മനുഷ്യരിൽ സംഭവിക്കാം! തനിക്കുതുകുന്നുവെന്ന് തോന്നുന്ന ഏതൊരാളോടും മനുഷ്യർക്ക് പ്രേമം തോന്നുകയെന്നാൽ അതൊക്കെ തീർത്തും സാധാരണമാണ് ! പ്രേമത്തിലൂടെയൊക്കെ മനുഷ്യർ അവരെത്തന്നെ വീണ്ടെടുക്കാറുമുണ്ട് !
നോക്കൂ , നിങ്ങളുടെ ഇരുപതുകളിലും മുപ്പതുകളിലും നാല്പതുകളിലും ആകര്ഷണങ്ങൾ നിങ്ങളിൽ അവസാനിക്കുന്നില്ലെന്നാൽ നിങ്ങൾ നിങ്ങളെ പരിഗണിക്കുന്നുവെന്നും നിങ്ങളെ ഇഷ്ടങ്ങളോടെ ഉയർത്തിപ്പിടിക്കുന്നുവെന്നുമാണ് ! ഒരു പ്രായത്തിലും ഒന്നിനും അവസാനമില്ലെന്ന് പ്രഖ്യാപിക്കുന്ന മനുഷ്യ ചിന്തകൾക്ക് അസാധരണമായ വശ്യതയും ധൈര്യവുമൊക്കെ തന്നെയാണ് ! മനുഷ്യർ അങ്ങനെ ആയിരിക്കണം താനും !
പ്രേമം ഒരു പുനർ നിർമാണ ഉപാധി തന്നെയാണ് !
മനുഷ്യരിൽ അസാധ്യമായി സംഭവിക്കേണ്ട പലതിന്റെയും ഉത്ഭവങ്ങൾക്ക് പോലും പ്രേമമാകും കാരണവും ! അതിനാൽ പ്രണയം നിങ്ങളിൽ സംഭവിക്കുന്നുവെങ്കിൽ സംഭവിക്കട്ടെ !നിങ്ങളിപ്പോൾ ഈയൊരു പ്രായത്തിലാണ് , ഈയൊരു സാഹചര്യത്തിലാണ് എന്നുള്ളതിനാൽ പ്രേമത്തോട് വിരക്തി കാട്ടരുത് !നിങ്ങളെ പിന്നെയും മഴയെയും പൂക്കളെയും ഭൂമിയെയും ജീവിതത്തെയുമൊക്കെ ഇഷ്ടപ്പെടുത്താൻ പ്രേമമൊരു കാരണമാകാം !
Copied
 
Top